കേരള നിയമസഭയുടെ വാക്‌സിന്‍ പ്രമേയത്തെ വിമര്‍ശിച്ച് വി മുരളീധരന്‍

കോഴിക്കോട്‌: കേരള നിയമഭയുടെ വാക്‌സിന്‍ പ്രമേയത്തെ നിശിതമായി വിമര്‍ശിച്ച് കേന്ദ്രസഹമന്ത്രി വി മുരളീധരന്‍. വാക്‌സിന്‍ വിഷയത്തില്‍ സംസ്ഥാനത്തിന് ഇരട്ടത്താപ്പെന്ന് വി മുരളീധരന്‍ കുറ്റപ്പെടുത്തി.

സൗജന്യമെന്ന് പറഞ്ഞവര്‍ പ്രമേയം കൊണ്ടുവന്നത് എന്തിനാണെന്നും മുരളീധരന്‍ ചോദിച്ചു. കേന്ദ്രസര്‍ക്കാര്‍ നല്‍കുന്ന സൗജന്യ വാക്‌സിന്‍ മാത്രമാണ് കേരളത്തിന് നിലവിലുള്ളതെന്നും മുരളീധരന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *