ഗ്രീന്‍സിറ്റി ലയണ്‍സ് ക്ലബ്‌ അവശ്യസാധനങ്ങള്‍ അടങ്ങിയ ഭക്ഷ്യകിറ്റുകള്‍ വിതരണം ചെയ്തു

തിരുവനന്തപുരം: ട്രിവാന്‍ഡ്രം ഗ്രീന്‍ സിറ്റി ലയണ്‍സ് ക്ലബിന്റെ നേതൃത്വത്തില്‍ ഇടത്തറ പ്രദേശത്തെ തെരഞ്ഞെടുക്കപ്പെട്ട നിര്‍ദ്ധന കുടുംബങ്ങള്‍ക്ക് അവശ്യസാധനങ്ങള്‍ അടങ്ങിയ ഭക്ഷ്യകിറ്റ് വിതരണം ചെയ്തു.

ഇടത്തറയില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണമായി പാലിച്ചു നടന്ന ചടങ്ങില്‍ അഞ്ഞൂറു രൂപയുടെ അവശ്യ ഭക്ഷ്യസാധനങ്ങള്‍ അടങ്ങിയ ഇരുപത് കിറ്റുകളാണ് വിതരണം ചെയ്തത്.
കിറ്റുകളുടെ വിതരണോദ്ഘാടനം സെക്കന്‍ഡ് വൈസ് ഡിക്ട്രിക്റ്റ് ഗവര്‍ണര്‍ (ഇലക്ട്) ലയണ്‍ ബി അജയകുമാര്‍ ഉദ്ഘാടനം ചെയ്തു.

റിലീവിങ് ഹംഗര്‍ ചീഫ് കോ-ഓര്‍ഡിനേറ്റര്‍ ലയണ്‍ എം.എ.വഹാബ്, ഗോ വിത്ത് കോവിഡ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ലയണ്‍ വി.എം.പ്രദീപ്, ട്രിവാന്‍ഡ്രം ഗ്രീന്‍സിറ്റി ലയണ്‍സ് ക്ലബ് പ്രസിഡന്റ് ലയണ്‍ അഡ്വ.മന്‍മഥന്‍നായര്‍, സെക്രട്ടറി ലയണ്‍ സി.ജി.സഞ്ജയ്, ഖജാന്‍ജി ലയണ്‍ രാജേഷ് സോമന്‍, ലയണ്‍ വിനോദ് ഗംഗാധരന്‍, ലയണ്‍ കെ.സി.വിശാഖ് തുടങ്ങിയവര്‍ പങ്കെടുത്തു.

 

 

Leave a Reply

Your email address will not be published. Required fields are marked *