മഹാരാഷ്ട്രയില്‍ സൈനിക കേന്ദ്രത്തിനു സമീപം സ്‌ഫോടനം ; മൂന്നു മരണം

പുല്‍ഗാവ്: മഹാരാഷ്ട്രയില്‍ സൈനിക കേന്ദ്രത്തിനു സമീപം സ്‌ഫോടനം. മൂന്നു പേര്‍ മരിച്ചതായി സൂചന. ഇതില്‍ രണ്ടു പേരുടെ മരണം സ്ഥിരീകരിച്ചിട്ടുണ്ട്.

ഒട്ടേറെ പേര്‍ക്കു പരുക്കേറ്റതായും വിവരമുണ്ട്. വാര്‍ധ ദില്ലയില്‍ പുല്‍ഗാവിലെ സൈനിക ഡിപ്പോയ്ക്കു സമീപമായിരുന്നു ചൊവ്വാഴ്ച രാവിലെ സ്‌ഫോടനം.<
സൈനികരുടെ വെടിവയ്പു പരിശീലനം നടക്കുന്ന സ്ഥലമാണിത്. പിടിച്ചെടുത്ത സ്‌ഫോടക വസ്തുക്കള്‍ നിര്‍വീര്യമാക്കുന്നതിനിടെയാണു സ്‌ഫോടനമെന്നറിയുന്നു. ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം ഇതുവരെയുണ്ടായിട്ടില്ല

Leave a Reply

Your email address will not be published. Required fields are marked *