ഛത്തീസ്ഗഡില്‍ 72 മണ്ഡലങ്ങളില്‍ രണ്ടാം ഘട്ട വോട്ടെടുപ്പ് ആരംഭിച്ചു

റായ്പുര്‍: ഛത്തീസ്ഗഡില്‍ 72 മണ്ഡലങ്ങളില്‍ രണ്ടാം ഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. 18 മണ്ഡലങ്ങളില്‍ കഴിഞ്ഞ 12നു വോട്ടെടുപ്പു നടന്നിരുന്നു. മുന്‍നിരനേതാക്കളെല്ലാം അവസാനഘട്ട പ്രചാരണത്തിനെത്തിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമിത് ഷായും ബിജെപിയുടെ പ്രചാരണം നയിച്ചപ്പോള്‍, രാഹുല്‍ ഗാന്ധി കോണ്‍ഗ്രസിനു വേണ്ടി ഇറങ്ങി. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്കു 49 സീറ്റാണു ലഭിച്ചത്. കോണ്‍ഗ്രസിനു 39. ഇരുപാര്‍ട്ടികളുടെയും വോട്ടുവിഹിതത്തില്‍ 0.7 % മാത്രം വ്യത്യാസം. 4.3 % വോട്ട് ബിഎസ്പിക്കും ലഭിച്ചു


മൂന്നു തവണയായി ബിജെപി ഭരിക്കുന്ന സംസ്ഥാനത്ത് ഇത്തവണ 3-ാം ശക്തിയായി അജിത് ജോഗിയുടെ ജനതാ കോണ്‍ഗ്രസുണ്ട്. ബിഎസ്പി, സിപിഐ കക്ഷികളുമായി ചേര്‍ന്നു സഖ്യമുണ്ടാക്കിയാണു ജോഗിയുടെ രംഗത്തുള്ളത്. മര്‍വാഹിയില്‍ അജിത് ജോഗി ഇന്നു ജനവിധി തേടും.

Leave a Reply

Your email address will not be published. Required fields are marked *