പ്ലസ് വണ്‍ പരീക്ഷ സെപ്റ്റംബര്‍ 6 മുതല്‍ 16 വരെ

തിരുവനന്തപുരം:കോവിഡ് മൂലം അനിശ്ചിത്വത്തിലായ പ്ലസ് വണ്‍ പരീക്ഷ സെപ്റ്റംബര്‍ ആറ് മുതല്‍ 16 വരെ നടത്താന്‍ തീരുമാനം.

ഏതൊക്കെ പാഠഭാഗങ്ങളാകും പരീക്ഷയില്‍ ഉള്‍ക്കൊള്ളിക്കുക എന്നത് സംബന്ധിച്ച്‌ വിദ്യാഭ്യാസ വകുപ്പ് ഉടന്‍ വ്യക്തത വരുത്തിയേക്കും.

രാവിലെ 9.40-നാകും പരീക്ഷ ആരംഭിക്കുക. പ്ലസ് വണ്‍ പരീക്ഷ നടത്തുമെന്ന് മുഖ്യമന്ത്രി നേരത്തെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇത് സംബന്ധിച്ച വിജ്ഞാപനം പുറത്തുവന്നത്.

Leave a Reply

Your email address will not be published. Required fields are marked *

You may missed