പി എം കെയര്‍ ഫോര്‍ ചില്‍ഡ്രന്‍ പദ്ധതിയുമായി പ്രധാനമന്ത്രി

ന്യൂഡല്‍ഹി:  കോവിഡില്‍  അനാഥരായ കുട്ടികള്‍ക്ക് പി എം കെയര്‍ ഫോര്‍ ചില്‍ഡ്രന്‍ പദ്ധതിയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. കുട്ടികള്‍ക്ക് പ്രായപൂര്‍ത്തി ആവുമ്ബോള്‍ പ്രതിമാസ സ്റ്റൈപന്‍ഡ് നല്‍കും. ഇവര്‍ക്ക് 23 വയസാകുമ്ബോള്‍ 10 ലക്ഷം രൂപയും നല്‍കും. പി എം കെയര്‍ ഫണ്ടില്‍ നിന്നാണ് ഈ തുകകള്‍ വകയിരുത്തുക.

കേന്ദ്രത്തിന്റെ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 5 ലക്ഷത്തിന്റെ ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കും. പത്ത് വയസിന് താഴെയുള്ള കുട്ടികള്‍ക്ക് അടുത്തുള്ള കേന്ദ്രീയ വിദ്യാലയത്തില്‍ പ്രവേശനം നല്‍കും. സ്വകാര്യ സ്‌കൂളില്‍ ആണ് പഠനം എങ്കില്‍ ചെലവ് സര്‍ക്കാര്‍ വഹിക്കും.

Leave a Reply

Your email address will not be published. Required fields are marked *