വിദേശത്ത് പോകുന്നവര്‍ക്ക് കോവിഡ്‌ രണ്ടാം വാക്‌സിന്‍ നല്‍കുന്നതില്‍ ഇളവ്

തിരുവനന്തപുരം:വിദേശത്ത് പഠനം, തൊഴില്‍ ആവിശ്യങ്ങള്‍ക്ക് പോകുന്നവര്‍ക്ക് കോവിഡ്‌ രണ്ടാം വാക്‌സിന്‍ നല്‍കുന്നതില്‍ ഇളവ് അനുവദിച്ച്‌ സര്‍ക്കാര്‍ ഉത്തരവിറക്കി. രണ്ടാം ഡോസ് വാക്‌സിന്‍ നാലു ആഴ്ച പൂര്‍ത്തിയാക്കിയവര്‍ക്ക് കോവിഷീല്‍ഡ് നല്‍കാനാണ് ഇപ്പോള്‍ സര്‍ക്കാര്‍ തീരുമാനം. പാസ്‌പോര്‍ട്ട്, വിസ എന്നിവയുടെ രേഖകള്‍ ചേര്‍ത്ത് കൊവിഡ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യാന്‍ സംവിധാനമൊരുക്കും.

കോവിഡ്‌പോര്‍ട്ടലില്‍ വിദേശത്തു പോകുന്നവരുടെ പാസ്‌പോര്‍ട്ട് നമ്ബര്‍ ചേര്‍ക്കുന്നതിനുള്ള ഓപ്ഷനുണ്ടാകും.

ഇത്തരത്തില്‍ രജിസ്റ്റര്‍ ചെയ്ത് വാക്‌സിനെടുത്തവര്‍ക്ക് ഡിഎംഒ സര്‍ട്ടിഫിക്കറ്റ് നല്‍കും. കോവിഷീല്‍ഡ് വാക്‌സിനാണ് വിദേശത്ത് പോകുന്നവര്‍ക്ക് നല്‍കുക. വിദേശത്ത് ഇതേ വാക്‌സിന്‍ ഒക്‌സ്ഫഡ് ആസ്റ്റനിക്ക എന്ന പേരിലാണ് അറിയപ്പെടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *