കോവിഡ് സഹായമായി കെനിയ ഇന്ത്യയ്ക്ക് 12 ടണ്‍ ഭക്ഷ്യവസ്തുക്കള്‍ കൈമാറി

ന്യൂഡല്‍ഹി: ആഫ്രിക്കന്‍ രാജ്യമായ കെനിയ കോവിഡ് മഹാമാരിയില്‍ പ്രതിസന്ധിയിലായ ഇന്ത്യയ്ക്ക് 12 ടണ്‍ ഭക്ഷ്യവസ്തുക്കള്‍ കോവിഡ് ദുരിതാശ്വാസ സഹായമായി എത്തിച്ചു നല്‍കി.

കോവിഡ് മഹാമാരിയുടെ സാഹചര്യത്തില്‍ ഭക്ഷ്യവസ്തുക്കള്‍ എത്തിച്ച്‌ കെനിയ ഇന്ത്യയിലെ ജനങ്ങളോടും സര്‍ക്കാരിനോടും ഐക്യപ്പെടുന്നതായി കെനിയയുടെ ഇന്ത്യയിലെ സ്ഥാനപതി വില്ലി ബെറ്റ് പ്രസ്താവനയില്‍ പറഞ്ഞു. ഭക്ഷ്യവസ്തുക്കള്‍ ബെറ്റിന്റെ നേതൃത്വത്തില്‍ മുംബൈയില്‍ എത്തിച്ച്‌ അധികൃതര്‍ക്ക് കൈമാറി.

ചായ, കാപ്പി, നിലക്കടല തുടങ്ങിയവയാണ് ഇന്ത്യന്‍ റെഡ് ക്രോസ് സൊസൈറ്റിക്ക് കെനിയ കൈമാറിയത്. ഈ ഭക്ഷ്യവസ്തുക്കള്‍ മഹാരാഷ്ട്രയിലെ ദുരിതബാധിത മേഖലകളിലാണ് വിതരണം ചെയ്യുക.

Leave a Reply

Your email address will not be published. Required fields are marked *