ഡിജിറ്റല്‍ മാദ്ധ്യമരംഗത്തെ മാനദണ്ഡങ്ങളില്‍ ഒരു വിട്ടുവീഴ്ചയും ചെയ്യില്ല : രവിശങ്കര്‍ പ്രസാദ്

ന്യൂഡല്‍ഹി: ഇന്ത്യയിലെ ഡിജിറ്റല്‍ മാദ്ധ്യമരംഗത്തെ മാനദണ്ഡങ്ങളില്‍ ഒരു വിട്ടുവീഴ്ചയും ചെയ്യില്ലെന്ന് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ്. ഐ.ടി നിയമത്തിലെ എല്ലാ വ്യവസ്ഥകളും ഇന്ത്യയിലെ എല്ലാ മാദ്ധ്യമങ്ങളും കൃത്യമായി പാലിക്കേണ്ടതാണെന്നും, വാര്‍ത്തകളും പോസ്റ്റുകളും ഡിജിറ്റല്‍ മാദ്ധ്യമങ്ങളിലൂടെ പുറത്തുവന്നാല്‍ എവിടെ നിന്നാണ് അതിന്റെ ഉത്ഭവം എന്നത് സര്‍ക്കാര്‍ ആവശ്യപ്പെടുമ്ബോള്‍ നല്‍കണമെന്നും അദ്ദേഹം പറഞ്ഞു. ഒ.ടി.ടി പ്ലാറ്റ്ഫോം സംവിധാനമടക്കം ഇത്തരം നിയന്ത്രണങ്ങള്‍ പിന്തുടരേണ്ടതുണ്ട.

സമൂഹമാദ്ധ്യമ ഭീമന്മാരായ ഫേസ്ബുക്കും ട്വിറ്ററും ഒപ്പം നെറ്റ്ഫ്ലിക്സും ആമസോണും എല്ലാം ഡിജിറ്റല്‍ നിയമങ്ങള്‍ നിര്‍ദ്ദേശം സര്‍ക്കാര്‍ പുറപ്പെടുവിച്ചിരുന്നു. സര്‍ക്കാര്‍ സ്വകാര്യതയെ മാനിക്കുന്നു. ഒപ്പം ദേശസുരക്ഷ പരമപ്രധാനമാണ്. പുതിയ നിയമം മാദ്ധ്യമ രംഗത്തെ അവഹേളനങ്ങളും ദേശവിരുദ്ധ പ്രചാരണങ്ങളും തടയാനുള്ളതാണെന്ന് എല്ലാവരും തിരിച്ചറിയണമെന്നും രവിശങ്കര്‍ പ്രസാദ് വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *