പ്രഫുല്‍ ഘോഡ പട്ടേലിനെ തിരികെ വിളിക്കില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ തീരുമാനം

ന്യൂഡല്‍ഹി: ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ ഘോഡ പട്ടേലിനെ തിരികെ വിളിക്കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. അഡ്മിനിസ്‌ട്രേറ്റര്‍ക്ക് എതിരായ പരാതിയില്‍ കഴമ്ബ് ഇല്ലെന്ന് നിഗമനത്തില്‍ അടിസ്ഥാനത്തിലാണ് തീരുമാനം.
അതേസമയം ലക്ഷദ്വീപ് ഘടകം ഉന്നയിച്ച പരാതികള്‍ ബിജെപി ദേശിയ ഘടകം ഡല്‍ഹിയില്‍ ചര്‍ച്ച ചെയ്യും. പാര്‍ലമെന്റ് അംഗങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ അഡ്മിനിസ്‌ട്രേറ്റര്‍ക്ക് എതിരെ കേന്ദ്ര സര്‍ക്കാരിനെ സമീപിച്ചിരുന്നു. അഡ്മിനിസ്‌ട്രേറ്ററെ തിരികെ വിളിക്കണമെന്ന് പൊതു ആവശ്യം അവര്‍ ഉന്നയിച്ചു. ഈ കാര്യങ്ങള്‍ എല്ലാം അടങ്ങിയ പരാതികള്‍ എല്ലാം പരിശോധിച്ച് ശേഷമാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ തീരുമാനം.

നിയമങ്ങളും സര്‍ക്കാര്‍ നയവും നടപ്പാക്കാനാണ് അഡ്മിനിസ്‌ട്രേറ്റര്‍ ലക്ഷദ്വീപില്‍ ശ്രമിക്കുന്നത്. ഉയര്‍ന്നിരിക്കുന്ന ആക്ഷേപങ്ങള്‍ എല്ലാം ഇതുമായി ബന്ധപ്പെട്ടാണ്. അഡ്മിനിസ്‌ട്രേറ്ററുടെ ഭാഗത്ത് വീഴ്ച്ചയില്ലെന്ന് കേന്ദ്രം ആവര്‍ത്തിക്കുന്നു

Leave a Reply

Your email address will not be published. Required fields are marked *