കോവിഡ് ചികിത്സയ്ക്ക് രണ്ട് ഡി.സി.സികള്‍ കൂടി

തിരുവനന്തപുരം: ജില്ലയില്‍ കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ കൂടുതല്‍ പേര്‍ക്ക് ചികിത്സ ലഭ്യമാക്കുന്നതിനായി വര്‍ക്കല താലൂക്കില്‍ ഒരു ഡി.സി.സി കൂടി ഏറ്റെടുത്തതായി ജില്ലാ കളക്ടര്‍ ഡോ. നവ്ജ്യോത് ഖോസ അറിയിച്ചു. ഇവിടെ 50 പേര്‍ക്കുള്ള കിടക്ക സൗകര്യമുണ്ടാകും. തിരുവനന്തപുരം താലൂക്കില്‍ സി.എഫ്.എല്‍.റ്റി.സിയായി നേരത്തെ ഏറ്റെടുത്തിരുന്ന കല്ലിയൂര്‍ അയ്യങ്കാളി സ്‌പോര്‍ട്‌സ് സ്‌കൂളിനെ ഡി.സി.സിയാക്കി മാറ്റിയതായും ഇവിടങ്ങളില്‍ ആവശ്യമുള്ള ജിവനക്കാരെയും ആംബുലന്‍സ് അടക്കമുള്ള സൗകര്യങ്ങളും എത്രയും വേഗം സജ്ജമാക്കുമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *