പുഷ്പകിരീടമല്ലെന്ന വിശ്വാസമുണ്ട്: വി ഡി സതീശന്‍

കൊച്ചി:  യുഡിഎഫ് രാഷ്ട്രീയം പ്രതിസന്ധി നിറഞ്ഞ കാലത്ത്  പ്രതിപക്ഷ നേതാവ് എന്ന സ്ഥാനം  പുഷ്പകിരീടമല്ലെന്ന വിശ്വാസം ഉണ്ടെന്ന്‌ പ്രതിപക്ഷ നേതാവായി തെരഞ്ഞെടുക്കപ്പെട്ട വിഡി സതീശന്‍.

കെ കരുണാകരന്‍, എ കെ ആന്റണി ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല തുടങ്ങിയ മഹാരഥന്‍മാര്‍ ഇരുന്ന കസേരയാണ്.  എല്ലാ വെല്ലുവിളികളേയും അതിജീവിച്ച്‌ സ്ഥാനത്തിന്റെ മഹത്വം ഉള്‍ക്കൊണ്ട് കോണ്‍ഗ്രസിനേയും യുഡിഎഫിനേയും തിരിച്ച്‌ കൊണ്ട് വരാന്‍ കഠിന പരിശ്രമം നടത്തും. എല്ലാവരേയും ഒരുമിച്ച്‌ നിര്‍ത്താനും മുന്നോട്ട് നയിക്കാനും കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. എല്ലാവരുടേയും പിന്തുണ വേണമെന്നും അദ്ദേഹം പറഞ്ഞു.

കോവിഡ് പ്രതിരോധത്തിന് എല്ലാ പിന്തുണയും പ്രതിപക്ഷത്തിന്‍റെ ഭാഗത്ത് നിന്ന് ഉണ്ടാകും. ക്രിയാത്മക പിന്തുണയും ക്രിയാത്മക വിമര്‍ശനവും ഉന്നയിക്കുന്ന നല്ല പ്രതിപക്ഷമായിരിക്കും ഇനി കേരളത്തില്‍ ഉണ്ടാകുകയെന്നും വിഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു. സര്‍കാരിനെ എതിര്‍ക്കേണ്ടിടത്തെല്ലാം എതിര്‍ക്കും, അതിന് നിയമസഭക്ക് അകത്തേയും പുറത്തേയും എല്ലാ അവസരവും ഉപയോഗിക്കുമെന്നും വി ഡി സതീശന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *