ടൗട്ടേ : മരിച്ചവരുടെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച്‌ പ്രധാനമന്ത്രി

ന്യൂഡല്‍ഹി: ടൗട്ടേ ചുഴലിക്കാറ്റില്‍ മരിച്ചവരുടെ കുടുംബത്തിന് 2 ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ച്‌ പ്രധാനമന്ത്രി നരേന്ദ്രമോദി. പരിക്കേറ്റവര്‍ക്ക് അമ്ബതിനായിരം രൂപ സഹായധനം നല്‍കും. ദുരിതത്തിലായവര്‍ക്ക് സാധ്യമായ എല്ലാ സഹായവും സര്‍ക്കാര്‍ നല്‍കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

ടൗട്ടെ ചുഴലിക്കാറ്റിനിടെ മുംബൈ തീരത്ത് മുങ്ങിയ ബാര്‍ജിലുണ്ടായിരുന്ന 22 പേരുടെ മൃതദേഹം കണ്ടെത്തി. 63 പേരെ ഇനിയും കണ്ടെത്താനുണ്ട്. ഇതുവരെ 188 പേരെ രക്ഷിച്ചെന്ന് നേവി അറിയിച്ചു. അപകടത്തില്‍ പെട്ട 29 മലയാളികളില്‍ 16 പേരും സുരക്ഷിതരാണ്. പ്രധാനമന്ത്രി സ്ഥിതി വിലയിരുത്തി.

Leave a Reply

Your email address will not be published. Required fields are marked *