പി.സി ചാക്കോ എന്‍.സി.പി സംസ്ഥാന അധ്യക്ഷന്‍

തിരുവനന്തപുരം: കോണ്‍ഗ്രസ്​ വിട്ട്​ എന്‍.സി.പിയിലെത്തിയ പി.സി ചാക്കോയെ പാര്‍ട്ടി സംസ്ഥാന അധ്യക്ഷനായി തെരഞ്ഞെടുത്തു. ചാക്കോയെ അധ്യക്ഷനാക്കാനുള്ള നിര്‍ദേശത്തിന്​ പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ ശരത്​ പവാര്‍ അംഗീകാരം നല്‍കി.

ടി.പി പീതാംബരന്‍ മാസ്റ്റര്‍ക്ക്​ പകരക്കാരനായാണ്​ ചാക്കോയെത്തുന്നത്​. എന്‍.സി.പിയിലെ ഒരുവിഭാഗം പീതാംബരന്‍ മാസ്റ്ററെ അധ്യക്ഷസ്ഥാനത്ത്​ നിന്ന്​ മാറ്റണമെന്ന്​ ആവശ്യപ്പെട്ടിരുന്നു. ഇതിന്​ പിന്നാലെയാണ്​ എന്‍.സി.പിയിലെ നേതൃമാറ്റം.

രണ്ടാം പിണറായി മന്ത്രിസഭയില്‍ വകുപ്പ്​ മാറിയതില്‍ അതൃപ്​തിയില്ലെന്ന്​ ചാക്കോ പ്രതികരിച്ചു. ഏറെ പ്രാധാന്യമുള്ള വകുപ്പാണ്​ വനമെന്നും അദ്ദേഹം പറഞ്ഞു. അടുത്ത അഞ്ച്​ വര്‍ഷവും എ.കെ ശശീന്ദ്രന്‍ തന്നെയായിരിക്കും മന്ത്രിയെന്നും അദ്ദേഹം വ്യക്​തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *