മലപ്പുറത്ത് കാട്ടുപോത്തിന്റെ ആക്രമണം; യുവാവ് കൊല്ലപ്പെട്ടു

മലപ്പുറം : കരുവരകുണ്ടിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടു.തരിശ് വാലയിൽ ഷാജി (43)യാണ് മരിച്ചത്. കരുവാരകുണ്ട് തരിശ് കുണ്ടോടയിൽ ചൊവ്വാഴ്ച ഉച്ചയോടെയാണ് സംഭവം. സൈലന്റ് വാലി ബഫർ സോൺ മേഖലക്ക് അടുത്തുള്ള ജനവാസ കേന്ദ്രത്തിൽ എത്തിയ കാട്ടുപോത്താണ് യുവാവിനെ കുത്തിയത്.

കുണ്ടോട എസ്റ്റേറ്റ് വഴിയെത്തിയ കാട്ടുപോത്ത് നിരവധി വീടുകളുള്ള ഭാഗത്തേക്ക് നീങ്ങുകയായിരുന്നു. ഇതോടെ ഇതിനെ വിരട്ടിയോടിക്കാൻ നാട്ടുകാർ ശ്രമിക്കുന്നതിനിടെയാണ് പോത്ത് ഷാജിയെ ആക്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ ഷാജിയെ ഉടൻ പെരിന്തൽമണ്ണ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ദുബൈയിലായിരുന്ന ഷാജി ഒരു മാസം മുമ്പാണ് നാട്ടിലെത്തിയത്. ഭാര്യയും മൂന്ന് മക്കളുമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *