കെ.ബി ഗണേഷ് കുമാർ തിരിമറി നടത്തിയെന്ന ആരോപണം തെറ്റ്: വിൽപത്രത്തിലെ സാക്ഷി

കൊല്ലം: കുടുംബസ്വത്ത് ലഭിക്കുന്നതിന് രേഖകളിൽ കെ ബി ഗണേശ് കുമാർ കൃത്രിമം കാണിച്ചുവെന്ന സഹോദരിയുടെ ആരോപണം തള്ളി വിൽപത്രത്തിലെ സാക്ഷി.

കെ ബി ഗണേഷ് കുമാറിനെതിരെ മൂത്ത സഹോദരി ഉഷ മോഹൻദാസ് ഉയർത്തിയ ആരോപണത്തിലാണ് വിശദീകരണവുമായി ആർ ബാലകൃഷ്ണ പിള്ളയുടെ വിൽപത്രത്തിലെ സാക്ഷി പ്രഭാകരൻ നായർ രംഗത്തെത്തിയത്.

ആർ ബാലകൃഷ്ണപിള്ളയുടെ ഒസ്യത്തിനെച്ചൊല്ലിയുള്ള പരാതികളുമായി ഗണേശിൻ്റെ സഹോദരി ഉഷ മോഹൻദാസ് മുഖ്യമന്ത്രിയെ കണ്ടിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിൽ സി പി എം നേതൃത്വം ഗണേശനെ മന്ത്രി സ്ഥാനത്തേക്ക് പരിഗണിച്ചില്ല എന്നാണ് സൂചന.

അതേസമയം പരാതിയെക്കുറിച്ച് എന്തെങ്കിലും പ്രതികരിക്കാത്ത ഗണേഷ് കുമാർ, രാഷ്ട്രീയ കാരണങ്ങളാലാണ് തനിക്ക് ആദ്യ ടേമിൽ മന്ത്രിസ്ഥാനം ലഭിക്കാത്തതെന്ന് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *