രണ്ടാം പിണറായി മന്ത്രസഭയില്‍ 12 സി.പി.എം മന്ത്രിമാര്‍; എം.ബി രാജേഷ് സ്പീക്കര്‍

തിരുവനന്തപുരം: പിണറായി വിജയന്‍ ഒഴികെയുള്ള പുതുമുഖങ്ങളെ അണിനിരത്തി സി.പി.എം മന്ത്രിമാരെ പ്രഖ്യാപിച്ചു.

രണ്ട് വനിതകളടക്കമുള്ള പട്ടികയാണ് സി.പി.എം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. തൃത്താല എം.എല്‍.എ എംബി രാജേഷ് ആയിരിക്കും സ്പീക്കര്‍. മന്ത്രിമാരുടെ പട്ടികയില്‍ നിന്ന് ഒഴിവാക്കിയ കെ.കെ ശൈലജക്ക് പാര്‍ട്ടി വിപ്പ് സ്ഥാനമാണ് നല്‍കിയത്.

എം.വി ഗോവിന്ദന്‍, കെ. രാധാകൃഷ്ണന്‍, കെ.എന്‍ ബാലഗോപാല്‍, പി. രാജീവ്, വി.എന്‍ വാസവന്‍, സജി ചെറിയാന്‍, വി. ശിവന്‍കുട്ടി, മുഹമ്മദ് റിയാസ്, ഡോ. ആര്‍ ബിന്ദു, വീണാ ജോര്‍ജ്ജ്, വി. അബ്ദുള്‍ റഹ്മാന്‍ എന്നിവരാണ് മന്ത്രിമാര്‍. ടി.പി രാമകൃഷ്ണനായിരിക്കും പാര്‍ലമെന്‍ററി പാര്‍ട്ടി സെക്രട്ടറി.

പന്ത്രണ്ട് മന്ത്രിമാര്‍ സി.പി.എമ്മിനും നാല് മന്ത്രിമാര്‍ സി.പി.ഐക്കും കേരളാ കോണ്‍ഗ്രസിന് ഒരു മന്ത്രിസ്ഥാനവും ആണ് ഉള്ളത്. ജനാധിപത്യ കേരള കോണ്‍ഗ്രസ്, ഐ.എന്‍.എല്‍, കോണ്‍ഗ്രസ് എസ്, കേരള കോണ്‍ഗ്രസ് ബി എന്നിവര്‍ മന്ത്രിസ്ഥാനം പങ്കിടും.

സി.പി.എം

1. പിണറായി വിജയന്‍

2. എം.വി.ഗോവിന്ദന്‍

3. കെ.രാധാകൃഷ്ണന്‍

4.കെ.എന്‍ ബാലഗോപാല്‍

5. പി.രാജീവ്

6. വി.എന്‍.വാസവന്‍

7. സജി ചെറിയാന്‍

8. വി.ശിവന്‍ കുട്ടി

9. മുഹമ്മദ് റിയാസ്

10. ഡോ.ആര്‍.ബിന്ദു

11. വീണാ ജോര്‍ജ്

12. വി.അബ്ദു റഹ്മാന്‍

സി.പി.ഐ

13. പി.പ്രസാദ്

14. കെ.രാജന്‍

15. ജെ.ചിഞ്ചുറാണി

16. ജി.ആര്‍. അനില്‍

 

17. റോഷി അഗസ്റ്റിന്‍ – കേരളാ കോണ്‍ഗ്രസ് എം

18. കെ.കൃഷ്ണന്‍കുട്ടി – ജെ.ഡി.എസ്

19. എ.കെ.ശശീന്ദ്രന്‍ –എന്‍.സി.പി

20. ആന്‍ണി രാജു –ജനാധിപത്യ കേരള കോണ്‍​ഗ്രസ്

21. അഹമ്മദ് ദേവര്‍കോവില്‍ -ഐ.എന്‍.എല്‍

Leave a Reply

Your email address will not be published. Required fields are marked *