വ്യക്തിക്കല്ല പ്രാധാന്യം; ചെയ്ത കാര്യങ്ങളില്‍ പൂര്‍ണ തൃപ്തി: കെകെ ഷൈലജ

തിരുവനന്തപുരം: തന്നെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താത്തതിനെ വൈകാരികമായി കാണേണ്ടതില്ലെന്നും പാര്‍ട്ടി തീരുമാനമാണെന്നും കെ.കെ. ശൈലജ. പാര്‍ട്ടി തന്നെയാണ് തന്നെ മന്ത്രിയാക്കിയത്. കഴിയാവുന്നത്ര ഉത്തരവാദിത്തം നിര്‍വഹിച്ചിട്ടുണ്ട്. പുതിയതായി വരാന്‍ പോകുന്ന ടീമിന് നന്നായി പ്രവര്‍ത്തിക്കാന്‍ കഴിയുമെന്നും കെ.കെ. ശൈലജ പറഞ്ഞു.

താന്‍ മാറുന്നത് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെയൊന്നും ബാധിക്കില്ല. വ്യക്തിയല്ല, ഒരു സംവിധാനമാണ് ഇതെല്ലാം നിര്‍വഹിക്കുന്നത്. അതിന്‍റെ തലപ്പത്ത് താനായിരുന്നപ്പോള്‍ അത് കൈകാര്യം ചെയ്തു.

സമൂഹമാധ്യമങ്ങളില്‍ പ്രതിഷേധിക്കുന്നവര്‍ ഇതൊന്നും വൈകാരികമായി എടുക്കരുത്. ഇനി വരുന്നവര്‍ക്കും മികച്ച പിന്തുണയുണ്ടായിരിക്കണം.

കഴിഞ്ഞ പ്രാവശ്യം ഉണ്ടായിരുന്ന മന്ത്രിമാര്‍ ആരും തുടരുന്നില്ലല്ലോ. കോവിഡ് പ്രതിരോധം ശൈലജ ടീച്ചര്‍ ഒറ്റക്ക് നടത്തിയതല്ലല്ലോ. വലിയ ഒരു ടീമാണ് കാര്യങ്ങള്‍ ചെയ്തത്.

പാര്‍ട്ടി എല്‍പ്പിച്ച ഉത്തരവാദിത്തം പരമാവധി നന്നായി ചെയ്യാന്‍ ശ്രമിച്ചു. അതില്‍ നല്ല സംതൃപ്തിയുണ്ട്. പുതിയ ആളുകള്‍ വരുമ്ബോള്‍ അതിനേക്കാള്‍ നന്നായി ചുമതല നിര്‍വഹിക്കും -കെ.കെ. ശൈലജ പറഞ്ഞ.

മു​ഖ്യ​മ​ന്ത്രി ഒ​ഴി​കെ ര​ണ്ടാം പി​ണ​റാ​യി സ​ര്‍​ക്കാ​രി​ല്‍ മ​ന്ത്രി​മാ​രെ​ല്ലാം പു​തു​മ​ഖ​ങ്ങ​ളാ​യി​രി​ക്ക​ണ​മെ​ന്ന സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യേ​റ്റ് തീ​രു​മാ​ന​ത്തി​ലാ​ണ് ഷൈ​ല​ജ​യെ​ ഒ​ഴി​വാ​ക്കി​യ​ത്. എ​ന്നാ​ല്‍ പാ​ര്‍​ട്ടി വി​പ്പ് എ​ന്ന പ​ദ​വി  ന​ല്‍​കു​ക​യും ചെ​യ്തി​ട്ടു​ണ്ട്.

Leave a Reply

Your email address will not be published. Required fields are marked *