ഇടുക്കിയില്‍ രാത്രി യാത്ര നിരോധനം

ഇടുക്കി: ജില്ലയില്‍ രാത്രി യാത്രക്ക് നിരോധനം ഏര്‍പ്പെടുത്തി. മലയോര മേഖലകളിലെ മണ്ണിടിച്ചില്‍ ഭീഷണി പശ്ചാത്തലത്തിലാണ് ജില്ലാ കലക്ടറുടെ യാത്ര നിരോധിച്ചുകൊണ്ട് ഉത്തരവിട്ടത്. വൈകീട്ട് ഏഴു മുതല്‍ രാവിലെ ഏഴു വരെയാണ് നിരോധനം.

ഇന്ന് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ച ഒന്‍പത് ജില്ലകളില്‍ ഇടുക്കിയും ഉള്‍പ്പെടുന്നുണ്ട്. എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍​കോട് എന്നീ ജില്ലകളാണ് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

നാളെ ഓറഞ്ച് അലര്‍ട്ടും മെയ് 17, 18, 19 തിയതികളില്‍ യെല്ലോ അലര്‍ട്ടുമാണ് ജില്ലയില്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *