ഇന്ധനവില വീണ്ടും കൂടി

ന്യൂഡല്‍ഹി: രാജ്യത്ത് ഇന്ധനവില പെട്രോളിന് 27 പൈസയും ഡീസലിന് 31 പൈസയും കൂടി.
കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ ഇന്ധനവില ഒന്നര രൂപയോളമാണ് വര്‍ധിച്ചിരിക്കുന്നത്. കോവിഡ് പ്രതിസന്ധി രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ കൂടിയാണ് ഇരുട്ടടി പോലെ ഇന്ധന വിലയും തുടര്‍ച്ചയായി ഉയരുന്നത്.

തിരുവനന്തപുരത്ത് പെട്രോളിന് 93.77 രൂപയും ഡീസലിന് 88.56 രൂപയുമാണ് ഇന്നത്തെ വില. കൊച്ചിയില്‍ 91.99 രൂപയാണ് പെട്രോള്‍ വില. ഡീസലിന് 87.02 രൂപയും.

കേരളം ഉള്‍പ്പെടെ നാലു സംസ്ഥാനങ്ങളിലും പുതുച്ചേരിയിലും നിയമസഭാ തെരഞ്ഞെടുപ്പുകള്‍ നടക്കുന്ന ഘട്ടത്തില്‍ രാജ്യത്ത് ഇന്ധന വിലയില്‍ ദിനംപ്രതിയുള്ള വര്‍ധനവ് എണ്ണ കമ്ബനികള്‍ നിര്‍ത്തിവെച്ചിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പിന് പിന്നാലെ ഇന്ധന വില അടിക്കടി ഉയരുകയാണ്. തെരഞ്ഞെടുപ്പ് ഫലം വന്ന ശേഷം മെയ് നാല് മുതലാണ് രാജ്യത്ത് ഇന്ധനവിലയില്‍ വീണ്ടും മാറ്റമുണ്ടായി തുടങ്ങിയത്.

Leave a Reply

Your email address will not be published. Required fields are marked *