മൂന്ന് ജില്ലകളില്‍ രോഗവ്യാപനം കൂടുന്നു; ഇപ്പോള്‍ നടപ്പാക്കുന്നത് എമര്‍ജന്‍സി ലോക്‌ഡൗണെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ കോവിഡ്‌ വ്യാപനം വര്‍ദ്ധിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.കണ്ണൂര്‍, എറണാകുളം, തിരുവനന്തപുരം എന്നീ ജില്ലകളിലാണിത്. 72 പഞ്ചായത്തുകളില്‍ ടി‌പി‌ആര്‍ 50 ശതമാനത്തിന് മുകളിലാണ് ഇവയില്‍ 19 എണ്ണവും എറണാകുളം ജില്ലയിലാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കേരളം നേരിട്ട് വാങ്ങിയ 3.5 ലക്ഷം ഡോസ് വാക്‌സിന്‍ എത്തിയിട്ടുണ്ട്. 18നും 45നുമിടയിലുള‌ളവര്‍ക്ക് മുന്‍ഗണന പ്രകാരം വാക്‌സിന്‍ നല്‍കും. ഗുരുതര രോഗബാധയുള‌ളവര്‍ക്കാണ് പ്രഥമ പരിഗണന. മാദ്ധ്യമ പ്രവര്‍ത്തകര്‍ക്കും ഇതിനൊപ്പം വാക്‌സിന്‍ നല്‍കും.

ഈ ലോക്ഡൗണ്‍ എമര്‍‌ജന്‍സി ലോക്ഡൗണാണെന്നും എല്ലാവരും ജാഗ്രത പുലര്‍ത്തണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. തലസ്ഥാനത്തും കൊച്ചിയിലുമുള‌ള പൊലീസുകാര്‍ക്ക് സിഎഫ്‌എല്‍‌ടി‌സി സൗകര്യം ഏര്‍പ്പെടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *