ശബരിമലയുമായി ബന്ധപ്പെട്ട സമരം മറ്റു സംസ്ഥാനങ്ങളിലേക്കു വ്യാപിപ്പിക്കും: പി.എസ്.ശ്രീധരന്‍ പിള്ള

കൊച്ചി : ശബരിമലയില്‍ സര്‍ക്കാര്‍ കാട്ടുനീതി നടപ്പാക്കുകയാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് പി.എസ്.ശ്രീധരന്‍ പിള്ള. കെ.പി.ശശികലയെ അറസ്റ്റ് ചെയ്ത നടപടി നിന്ദ്യവും നിയമവിരുദ്ധവുമാണ്. ഹര്‍ത്താലിന് ആഹ്വാനം നല്‍കുകയല്ലാതെ മറ്റു വഴികളില്ലായിരുന്നെന്നും ബിജെപി അധ്യക്ഷന്‍ പറഞ്ഞു. ശബരിമലയുമായി ബന്ധപ്പെട്ട സമരം മറ്റു സംസ്ഥാനങ്ങളിലേക്കു വ്യാപിപ്പിക്കും. ഭരണഘടന നല്‍കുന്ന സ്വാതന്ത്ര്യം സര്‍ക്കാര്‍ ഒരു വിഭാഗത്തിനു നിഷേധിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു

Leave a Reply

Your email address will not be published. Required fields are marked *