കേരളത്തിലേക്ക്‌ കാറില്‍ കടത്താന്‍ ശ്രമിച്ച 21 ലിറ്ററോളം വിദേശ മദ്യവുമായി 3 പേര്‍ അറസ്റ്റില്‍

വെള്ളറട : തമിഴ്‌നാട്ടില്‍ നിന്ന് കേരളത്തിലേക്ക്‌ കാറില്‍ കടത്താന്‍ ശ്രമിച്ച 21 ലിറ്ററോളം വിദേശ മദ്യവുമായി മൂന്നുപേര്‍ അറസ്റ്റില്‍ .

തമിഴ്‌നാട് ടാസ്‌മാക്കില്‍നിന്ന് വാങ്ങി കാട്ടാക്കടയിലേക്ക് വില്പനയ്ക്കായി കൊണ്ടുപോയ മദ്യമാണ് അധികൃതര്‍ പിടികൂടിയത്.

കാട്ടാക്കട തുണ്ടുവിളാകത്ത് വീട്ടില്‍ മാഹീന്‍ അബുബേക്കര്‍ (59), കട്ടയ്‌ക്കോട് കാവുവിള വീട്ടില്‍ മുഹമ്മദ് നദീം (24), കുറ്റിച്ചല്‍ റോഡരികത്ത് വീട്ടില്‍ അന്‍ഷാദ് (26) എന്നിവരാണ് പിടിയിലായത് . 180 മില്ലി ലിറ്ററിന്റെ 119 കുപ്പികളിലായിട്ടുള്ള മദ്യം കാറിന്റെ സീറ്റിനടിയിലും ഡിക്കിയിലും ഒളിപ്പിച്ച നിലയിലായിരുന്നു.

ആന്റി നര്‍ക്കോട്ടിക് സ്‌ക്വാഡിന് ലഭിച്ച രഹസ്യവിവരത്തെത്തുടര്‍ന്നുള്ള പരിശോധനയില്‍ വ്യാഴാഴ്ച വൈകീട്ട് മൂന്നിന് കാരക്കോണത്തുവച്ച്‌ ഇവര്‍ കുടുങ്ങുകയായിരുന്നു .

Leave a Reply

Your email address will not be published. Required fields are marked *