140 ലിറ്റര്‍ കോട പിടികൂടി
വെഞ്ഞാറമൂട് : വീട്ടില്‍ നിന്നും 140 ലിറ്റര്‍ കോട എക്സൈസ് പിടികൂടി.വെള്ളാണിക്കലിലെ വട്ടവിള വീട്ടില്‍ ചന്ദ്രക്കുറുപ്പിന്റെ വീട്ടില്‍ നിന്നാണ് ചാരായം വാറ്റുന്നതിന് തയ്യാറാക്കിയ കോട എക്സൈസ്പിടികൂടിയത്. ചന്ദ്രക്കുറുപ്പിന്റെ പേരില്‍ കേസെടുത്തു. വെള്ളാണിക്കല്‍ കേന്ദ്രീകരിച്ച് ചാരായം വാറ്റി വില്‍ക്കുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
എക്സൈസ് സംഘത്തെ കണ്ട് പ്രതി വീട്ടില്‍ നിന്നും മുങ്ങി . വാമനപുരം എക്സൈസ് ഇന്‍സ്പെക്ടര്‍ ജി.മോഹന്‍കുമാറിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.