കേന്ദ്ര നയത്തിനെതിരെ മമത ബാനെര്‍ജി സുപ്രീംകോടതിയില്‍ ഹരജി നല്‍കി

ന്യൂഡല്‍ഹി : കോവിഡ്​ വാക്​സിന്‍ വിതരണത്തില്‍ രാജ്യത്തിന് ഏകീകൃത നയം വേണമെന്നും സംസ്ഥാനങ്ങള്‍ക്ക് സൗജന്യമായി വാക്‌സിന്‍ നല്‍കണമെന്നുമാവശ്യപ്പെട്ട്​ പശ്ചിമബംഗാള്‍ സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ഹരജി നല്‍കി.

വാക്​സിനേനേഷന്‍ സംബന്ധിച്ച കേന്ദ്രത്തിന്റെ നയം റദ്ദാക്കണമെന്നും മൂന്നാം തവണയും അധികാരത്തിലെത്തിയ മമത ബാനര്‍ജി സര്‍ക്കാര്‍ സുപ്രിം കോടതിയോട് ആവശ്യപ്പെട്ടു. സംസ്ഥാനങ്ങള്‍ക്ക്​ സൗജന്യമായി വാക്​സിന്‍ നല്‍കാന്‍ കേന്ദ്രം ഉടന്‍ തയാറാകാണമെന്നും മമത ആവശ്യപ്പെട്ടു. വാക്സിനേഷന്‍ പോളിസി പ്രശ്​നങ്ങളുള്‍പ്പടെയുള്ളവ സുപ്രീം കോടതി തിങ്കളാഴ്​ച പരിഗണിക്കും.

Leave a Reply

Your email address will not be published. Required fields are marked *