ശക്തമായ പ്രതിരോധ നടപടികള്‍ സ്വീകരിച്ചാല്‍ മൂന്നാം തരംഗത്തെ തടയാന്‍ കഴിയും

ന്യൂഡല്‍ഹി: കോവിഡ് മൂന്നാ തരംഗത്തെ തടയനായി ശക്തമായ പ്രതരോധ നടപടികള്‍ സ്വീകരിക്കണമെന്ന് കേന്ദ്രസര്‍ക്കാരിന്റെ പ്രിന്‍സിപ്പല്‍ അഡ്‌വൈസര്‍ കെ വിജയരാഘവന്‍. ആരോഗ്യ മന്ത്രാലയത്തിന്റെ വാര്‍ത്ത സമ്മേളനത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ശക്തമായ പ്രതിരോധ നടപടികള്‍ സ്വീകരിക്കുമ്ബോള്‍ രാജ്യത്ത് കോവിഡ് മൂന്നാം തരംഗം സംഭവിക്കില്ലെന്ന് അദ്ദേഹംപറഞ്ഞു. എന്നാല്‍ സംസ്ഥാനങ്ങളിലും ജില്ലകളിലും ഫലപ്രദമായ പ്രതിരോധം നടപ്പാക്കുന്നതിനെ അനുസരിച്ചിരിക്കും ഇതെന്ന് അദ്ദേഹം വ്യക്തമാക്കി.

രാജ്യത്ത് കോവിഡിന്റെ മൂന്നാംതരംഗം തീര്‍ച്ചയായും സംഭവിക്കുമെന്ന് കഴിഞ്ഞദിവസം കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. അതേസമയം മഹാരാഷ്ട്ര, കര്‍ണാടക, കേരളം, ഉത്തര്‍ പ്രദേശ്, രാജസ്ഥാന്‍, ആന്ധ്രാപ്രദേശ്, ഗുജറാത്ത്, തമിഴ്‌നാട്, ഛത്തീസ്ഗഢ്, പശ്ചിമ ബെംഗാള്‍, ഹരിയാണ, ബിഹാര്‍ എന്നീ സംസ്ഥാനങ്ങളില്‍ കേസ് ലോഡ് വളരെ കൂടുതലാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അഡീഷണല്‍ സെക്രട്ടറി ആരതി അഹൂജ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

You may missed