ആ​സം കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ന്‍ രാ​ജി​വ​ച്ചു

ഗുവാഹത്തി: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ നേരിട്ട പ​രാ​ജ​യ​ത്തി​നു പി​ന്നാ​ലെ അസം കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ന്‍ റി​പു​ന്‍ ബോ​റ രാ​ജി​വ​ച്ചു. പാര്‍ട്ടി തോറ്റതിന്റെ ഉ​ത്ത​ര​വാ​ദി​ത്വം ഏ​റ്റെ​ടു​ത്ത് കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ സോ​ണി​യ ഗാ​ന്ധി​ക്ക് രാ​ജി​ക്ക​ത്ത് ന​ല്‍​കി​യ​താ​യി അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഗോ​ഹ്പൂ​ര്‍ മ​ണ്ഡ​ല​ത്തി​ല്‍​നി​ന്നും മ​ത്സ​രി​ച്ച ബോ​റ​യും തെ​ര​ഞ്ഞെ​ടു​പ്പില്‍ പരാജയപ്പെട്ടു. ബി​ജെ​പി​യു​ടെ സി​റ്റിം​ഗ് എം‌​എ​ല്‍‌​എ ഉ​ത്‌​പാ​ല്‍ ബോ​റ​ടോ​ട് 29,294 വോ​ട്ടു​ക​ള്‍​ക്കാ​ണ് ബോ​റ തോറ്റത്.

ക​ഠി​നാ​ധ്വാ​നം ചെ​യ്തെങ്കിലും ബി​ജെ​പി​യും ആ​ര്‍‌​എ​സ്‌​എ​സും ക​ളി​ച്ച ഭി​ന്നി​പ്പും സാ​മു​ദാ​യി​ക​വു​മാ​യ രാ​ഷ്ട്രീ​യ​ത്തെ നേ​രി​ടാ​ന്‍ ക​ഴി​ഞ്ഞി​ല്ലെ​ന്ന് ബോ​റ രാജിക്ക​ത്തി​ല്‍ പ​റ​യു​ന്നു.

ആ​സാ​മി​ല്‍ 126 അം​ഗ നി​യ​മ​സ​ഭ​യി​ല്‍ ബി​ജെ​പി നേ​തൃ​ത്വം ന​ല്കു​ന്ന എ​ന്‍​ഡി​എ കേ​വ​ല ഭൂ​രി​പ​ക്ഷം നേ​ടി. ബി​ജെ​പി​ക്കും സ​ഖ്യ​ക​ക്ഷി​ക​ള്‍​ക്കും 75 സീ​റ്റു​ക​ളി​ല്‍ മേ​ധാ​വി​ത്വ​മു​ണ്ട്. കോണ്‍ഗ്രസ് സഖ്യം 46 സീറ്റ് നേടിയപ്പോള്‍ ഒരിടത്ത് സ്വതന്ത്രന്‍ ജയിച്ചു

Leave a Reply

Your email address will not be published. Required fields are marked *