മമതയ്ക്കും എം കെ സ്റ്റാലിനും അഭിനന്ദനമറിയിച്ച്‌ പ്രധാനമന്ത്രി

ന്യൂഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയിച്ച മമത ബാനര്‍ജിയ്ക്കും എം കെ സ്റ്റാലിനും അഭിനന്ദനമറിയിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി. എല്ലാവിധ പിന്തുണയും കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടാകുമെന്നും പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു.

” മമത ദീദീയ്ക്കും തൃണമൂല്‍ കോണ്‍ഗ്രസിനും എല്ലാവിധ ആശംസകളും അറിയിക്കുന്നു. പശ്ചിമ ബംഗാളിലെ ജനങ്ങളുടെ സ്വപ്‌ന സാക്ഷാത്കരണത്തിനും കൊറോണയെ നേരിടുന്നതിനുമായ എല്ലാ പിന്തുണയും കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടാകും. ബംഗാളില്‍ ബിജെപിയെ പിന്തുണച്ച എല്ലാവരോടും നന്ദിയറിയിക്കുന്നു. ശ്രദ്ധിക്കപ്പെടാതെ കിടന്ന സാഹചര്യത്തില്‍ നിന്നും ബിജെപിയുടെ നില ഉയര്‍ന്നിട്ടുണ്ട്.” അതിന് വേണ്ടി പ്രയത്‌നിച്ച എല്ലാ പാര്‍ട്ടി പ്രവര്‍ത്തകരോടും അദ്ദേഹം നന്ദി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

You may missed