ആദായ നികുതി റി​ട്ടേണ്‍ മേയ്​ 31ലേക്ക്​ നീട്ടി

ന്യൂഡല്‍ഹി: ആദായനികുതിയുമായി ബന്ധപ്പെട്ട വിവിധ നടപടികളില്‍ 2021 മേയ്​ 31 വരെ ഇളവുകള്‍ പ്രഖ്യാപിച്ച്‌​ കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡ്​ (സി.ബി.ഡി.ടി). 2019-20 സാമ്ബത്തിക വര്‍ഷത്തെ അവസാന തീയതി കഴിഞ്ഞതും പുതുക്കി സമര്‍പ്പിക്കുന്നതുമായ ആദായ നികുതി റി​ട്ടേണുകളുടെ തീയതിയാണ്​ മേയ്​ 31 ലേക്ക്​ നീട്ടിയത്​. തീയതി നീട്ടണമെന്ന്​ വിവിധ കോണുകളില്‍ നിന്ന്​ ആവശ്യമുയര്‍ന്നതിനെ തുടര്‍ന്നാണ്​ കേന്ദ്ര നടപടി.

ഈ വര്‍ഷം മാര്‍ച്ച്‌​ 31നകം നല്‍കേണ്ടിയിരുന്ന 2020-21 സാമ്ബത്തിക വര്‍ഷത്തെ റി​ട്ടേണുകളും മേയ്​ 31നകം നല്‍കിയാല്‍ മതി. ആദായ നികുതി നിയമത്തിലെ 139ാം വകുപ്പിന്​ കീഴില്‍ വരുന്ന നാല്​, അഞ്ച്​ ഉപ വകുപ്പുകളിലെ വൈകിയ റി​ട്ടേണുകളും പുതുക്കി നല്‍കുന്നതുമായ റി​ട്ടേണുകള്‍ക്കാണ്​ ഇൗ ഇളവ്​.

നികുതി സംബന്ധിച്ച തര്‍ക്കങ്ങള്‍, കമീഷണര്‍ക്ക്​ അപ്പീല്‍ എന്നിവ നല്‍കാനുള്ള തീയതിയും മേയ്​ 31ലേക്ക്​ നീട്ടിയിട്ടുണ്ട്​.

Leave a Reply

Your email address will not be published. Required fields are marked *