പ്ലാറ്റ്‌ഫോം ടികെറ്റ് 10 രൂപയില്‍ നിന്ന് 50 രൂപയാക്കി

കണ്ണൂര്‍:  കോവിഡ് കാരണം ഒരു വര്‍ഷമായി നിര്‍ത്തിവെച്ച റെയില്‍വേ പ്ലാറ്റ്‌ഫോം  ടികെറ്റിന് ഇനി 50 രൂപ നല്‍കണം. പാലക്കാട് ഡിവിഷനില്‍ ശനിയാഴ്ച മുതല്‍ പ്ലാറ്റ്‌ഫോം ടികെറ്റ് നല്‍കി തുടങ്ങി.

തിരുവനന്തപുരം ഡിവിഷനില്‍ പ്ലാറ്റ്‌ഫോം ടികെറ്റ് നല്‍കുന്നില്ല. പ്ലാറ്റ്ഫോമുകളിലെ തിരക്ക് കുറയ്ക്കാനാണ് നിരക്ക് വര്‍ധിപ്പിച്ചതെന്നാണ് ഉത്തരവില്‍ പറയുന്നത്.
യുടിഎസ് ടികെറ്റ് നല്‍കാത്ത ചെറിയ സ്റ്റേഷനുകളില്‍ ഈ സൗകര്യം കിട്ടാനിടയില്ല. അത്തരം സ്റ്റേഷനുകളില്‍ ക്രിസില്‍ (സെന്റര്‍ ഫോര്‍ റെയില്‍വേ ഇന്‍ഫര്‍മേഷന്‍ സിസ്റ്റം) മാറ്റം വരുത്താത്തതാണ് കാരണം. ചെന്നൈ, മുംബൈ, അഹമ്മദാബാദ് തുടങ്ങിയ മേഖലകളില്‍ പ്ലാറ്റ്‌ഫോം ടികെറ്റ് 50 രൂപയാക്കി നേരത്തേ നല്‍കിത്തുടങ്ങിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *