‘തെരഞ്ഞെടുപ്പ് ഫലം വരുമ്ബോള്‍ ആഹ്ലാദം വേണ്ട സംതൃപ്തി മതി’:ലീഗ് നേതൃത്വം

മലപ്പുറം : കോവിഡ് പശ്ചാത്തലത്തില്‍ തെരഞ്ഞെടുപ്പ് ഫലം വരുമ്ബോഴുള്ള ആഹ്ളാദ പ്രകടനങ്ങള്‍ ഒഴിവാക്കണെന്ന് പ്രവര്‍ത്തകരോട് ലീഗ് നേതൃത്വം. സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങളാണ് പ്രവര്‍ത്തകരോട് ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്.

ഫേസ്ബുക്കിലൂടെയാണ് സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങള്‍ പ്രവര്‍ത്തകരോട് ആഹ്ളാദ പ്രകടനങ്ങള്‍ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടത്. കാത്തിരുന്ന ഫലം നാളെ വരികയാണ്. നമ്മുടെ സംസ്ഥാനം ലോകോത്തരമായി വളരണം, അതിന്നുവേണ്ടി ജനങ്ങള്‍ എഴുതിയ വിധിയാണ് നാളെ പുറത്തുവരുന്നത്. സന്തോഷത്തിന്‍റെ ദിവസമാണ്. പക്ഷേ നമ്മുടെ സഹോദരങ്ങളായ ആയിരങ്ങള്‍ പ്രാണവായുവിന് വേണ്ടി കേഴുകയാണ്. മഹാമാരിയുടെ തടവറയിലാണ്. പ്രാര്‍ത്ഥനാപൂര്‍വ്വം ആ ഓര്‍മ്മകള്‍ ഉണ്ടായിരിക്കണം. അതുകൊണ്ട് നാളെ ആഹ്ലാദം വേണ്ട സംതൃപ്തി മതി- സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങള്‍ ഫേസ്ബുക്കില്‍ കുറിച്ചു.

Leave a Reply

Your email address will not be published. Required fields are marked *