വാക്സിന്‍ വിലയില്‍ ഇടപെടാന്‍ കേന്ദ്ര സര്‍ക്കാറിന് അധികാരം ഉണ്ട്‌: സുപ്രീംകോടതി

ന്യൂഡല്‍ഹി: കോവിഡ് വാക്സിന്‍ വിലയില്‍ ഇടപെടാന്‍ കേന്ദ്ര സര്‍ക്കാറിന് അധികാരമുണ്ടെന്ന് സുപ്രീംകോടതി. ഡ്രഗ്സ് കണ്‍ട്രോള്‍ ആക്‌ട് പ്രകാരം കേന്ദ്രത്തിന് വിഷയത്തില്‍ ഇടപെടാം. പ്രതിസന്ധിയിലല്ലാതെ എപ്പോഴാണ് ഈ അധികാരം ഉപയോഗിക്കുന്നതെന്നും സുപ്രീംകോടതി ചോദിച്ചു.

വാക്സിന് കമ്ബനികള്‍ പല വില ഈടാക്കുന്നത് ചൂണ്ടിക്കാട്ടിയ കോടതി, വാക്സിന്‍ നിര്‍മാണ കമ്ബനികള്‍ക്ക് നോട്ടീസ് അയച്ചു. വാക്സിന്‍ നിര്‍ണയത്തിലെ അപാകത ചൂണ്ടിക്കാട്ടിയുള്ള ഹരജിയിലാണ് സുപ്രീംകോടതി നടപടി.

Leave a Reply

Your email address will not be published. Required fields are marked *

You may missed