കോവിഡ്​: മു​ഴു​വ​ന്‍ ഡി.​വൈ.​എ​ഫ്.​ഐ അം​ഗ​ങ്ങ​ളും ര​ക്തദാ​നം ചെ​യ്യും

തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് ര​ണ്ടാം​ത​രം​ഗ​ത്തിെന്‍റ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ വി​പു​ല സ​ന്ന​ദ്ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് ഡി.​വൈ.​എ​ഫ്.​ഐ നേ​തൃ​ത്വം ന​ല്‍​കു​മെ​ന്ന്​ സം​സ്ഥാ​ന സെ​ക്ര​ട്ട​റി എ.​എ. റ​ഹീ​മും പ്ര​സി​ഡ​ന്‍​റ്​ എ​സ്. സ​തീ​ഷും വാ​ര്‍​ത്ത​സ​മ്മേ​ള​ന​ത്തി​ല്‍ അ​റി​യി​ച്ചു.

പ്ലാ​സ്​​മ ഡൊ​ണേ​ഷ​ന്‍ കാ​മ്ബ​യി​ന്‍, പ്ര​ത്യേ​ക ര​ക്ത​ദാ​ന കാ​മ്ബ​യി​ന്‍, കോ​വി​ഡ് പ്ര​തി​രോ​ധ​സേ​ന, മ​ഴ​ക്കാ​ല​പൂ​ര്‍​വ ശു​ചീ​ക​ര​ണം എ​ന്നീ മേ​ഖ​ല​ക​ളി​ലാ​ണ്​ സ​ന്ന​ദ്ധ പ്ര​വ​ര്‍​ത്ത​നം. മു​ഴു​വ​ന്‍ ഡി.​വൈ.​എ​ഫ്.​ഐ അം​ഗ​ങ്ങ​ളും വാ​ക്സി​നേ​ഷ​ന് മു​മ്ബ് ര​ക്തം ദാ​നം ചെ​യ്യും.

ത​ദ്ദേ​ശ​സ്ഥാ​​പ​ന വാ​ര്‍​ഡു​ക​ളി​ല്‍ യു​വ​ജ​ന വ​ള​ന്‍​റി​യ​ര്‍​മാ​രെ ഉ​ള്‍​പ്പെ​ടു​ത്തി കോ​വി​ഡ് പ്ര​തി​രോ​ധ​സേ​ന രൂ​പ​വ​ത്​​ക​രി​ക്കും. ഏ​പ്രി​ല്‍ 27 ന് ​മ​ഴ​ക്കാ​ല​പൂ​ര്‍​വ ശു​ചീ​ക​ര​ണ​ദി​ന​മാ​യി ആ​ച​രി​ക്കും.

Leave a Reply

Your email address will not be published. Required fields are marked *