മൻസൂർ വധം: ഒരാൾ കൂടി കസ്റ്റഡിയിൽ

കണ്ണൂര്‍: പാനൂർ മൻസൂർ വധക്കേസിൽ ഒരാൾ കൂടി കസ്റ്റഡിയിൽ. മുണ്ടത്തോട് സ്വദേശി പ്രശോഭിനേയാണ് അന്വേഷണ സംഘം കസ്റ്റയിലെടുത്തത്. ബോംബ് നിർമിച്ചതിന് പിന്നിൽ ഇയാളാണെന്നാണ് സൂചന.

അതേസമയം, പാനൂർ മൻസൂർ വധക്കേസിലെ പ്രതി പി. പി ജാബിറിന്റെ മുക്കിൽ പീടിക, വള്ളുകണ്ടിയിലെ വീടിനു സമീപം നിർത്തിയിട്ട വാഹനങ്ങൾ എന്നിവ ഇന്ന് കത്തിനശിച്ച നിലയിൽ കണ്ടെത്തി.

വീടിന് പിന്നിലെ ഷെഡിൽ നിർത്തിയിട്ടിരുന്ന കാർ, രണ്ട് ടൂ വീലർ എന്നിവ പൂർണമായും കത്തിനശിച്ചു. രാത്രി ഒന്നര മണിക്ക് ശേഷമാണ് സംഭവം നടന്നത്. ചൊക്ലി പൊലീസും, ഫയർ സർവീസും ചേർന്നാണ് തീ അണച്ചത്. സംഭവത്തിനു പിന്നിൽ ലീഗ് പ്രവർത്തകരാണെന്നാണ് സിപിഐഎം ആരോപിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *