അളവുതൂക്ക ഉപകരണങ്ങളുടെ പുന:പരിശോധന ഉണ്ടാകില്ല

അളവുതൂക്ക ഉപകരണങ്ങളുടെ പുന:പരിശോധന ഉണ്ടാകില്ല

നെയ്യാറ്റിന്‍കര ലീഗല്‍ മെട്രോളജി ഇന്‍സ്പെക്ടര്‍ ഓഫീസിലെ ജീവനക്കാരന് കോവിഡ് 19 സ്ഥിരീകരിച്ച സാഹചര്യത്തില്‍ ഏപ്രില്‍ 30 വരെ അളവുതൂക്ക ഉപകരണങ്ങളുടെ പുന:പരിശോധനയും ഓഫീസ് സംബന്ധമായ മറ്റു പ്രവര്‍ത്തനങ്ങളും ഈ ഓഫിസില്‍ ഉണ്ടാകില്ലെന്ന് ലീഗല്‍ മെട്രോളജി ഡെപ്യൂട്ടി കണ്‍ട്രോളര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 8281698017, 8281698018 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാവുന്നതാണ്.

ദര്‍ഘാസുകള്‍ ക്ഷണിച്ചു

കാട്ടാക്കട താലൂക്കിലെ കോട്ടൂര്‍ പ്രവര്‍ത്തിച്ചുവരുന്ന റേഷന്‍ കടകളില്‍ നിന്നും പൊടിയം, പോത്തോട്, മണ്ണാംകോണം, ആമല, ആയിരംകാല്‍, അണകാല്‍, കുന്നത്തേരി, വ്ളാവിള, പ്ലാത്ത്, എറുമ്പിയോട്, വാലിപ്പാറ, ചേന്നമ്പാറ എന്നീ ഭാഗങ്ങളിലുള്ള ആദിവാസി ഊരുകളില്‍ റേഷന്‍ ഭക്ഷ്യസാധനങ്ങള്‍ എത്തിക്കുന്നതിന് താത്പര്യമുള്ള വാഹന ഉടമകളില്‍ നിന്നും(4X4 പിക്ക് അപ് വാന്‍)ദര്‍ഘാസുകള്‍ ക്ഷണിച്ചു. താത്പര്യമുള്ളവര്‍ ഏപ്രില്‍ 30 വൈകിട്ടു മൂന്നിനു മുന്‍പ് കുടപ്പനക്കുന്ന് സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ സപ്ലൈ ഓഫീസില്‍ ദര്‍ഘാസുകള്‍ സമര്‍പ്പിക്കണം.

സമ്മതപത്രം ക്ഷണിച്ചു

നെടുമങ്ങാട് ഐ.റ്റി.ഡിപി ഓഫീസിന്റെ നിയന്ത്രണത്തില്‍ പെണ്‍കുട്ടികള്‍ക്കായി പോസ്റ്റ് മെട്രിക് ഹോസ്റ്റല്‍ പ്രവര്‍ത്തിപ്പിക്കുന്നതിന് മണ്ണന്തലയിലോ പരിസര ഭാഗങ്ങളിലോ അനുയോജ്യവും സുരക്ഷിതവുമായ കെട്ടിടം വാടകയ്ക്കു നല്‍കുന്നതിന് കെട്ടിട ഉടമകളില്‍ നിന്നും സമ്മതപത്രം ക്ഷണിച്ചു. 40 പെണ്‍കുട്ടികള്‍ക്കും അഞ്ചു ജീവനക്കാര്‍ക്കും താമസിക്കാന്‍ സൗകര്യമുള്ളതാവണം കെട്ടിടം. വൈദ്യുതി, ജലലഭ്യത, ശുചിമുറികള്‍, അടുക്കള സൗകര്യം, മാലിന്യ നിര്‍മാര്‍ജന സൗകര്യം എന്നിവയുണ്ടാകണം. താത്പര്യമുള്ളവര്‍ മെയ് 15 വൈകിട്ട് അഞ്ചുമണിക്കു മുന്‍പ് പ്രോജക്ട് ഓഫീസര്‍, സംയോജിത പട്ടികവര്‍ഗ വികസന പ്രോജക്ട് ഓഫീസ്, സത്രം ജംഗ്ഷന്‍, നെടുമങ്ങാട് പി.ഒ എന്ന വിലാസത്തില്‍ സമ്മതപത്രം ലഭ്യമാക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0472-2812557.

ആംബുലന്‍സുകള്‍ രജിസ്റ്റര്‍ ചെയ്യണം

കോവിഡ് 19 രണ്ടാം ഘട്ടവ്യാപനത്തിന്റെ ഭാഗമായി രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ജില്ലയിലെ എല്ലാ ആംബുലന്‍സ് ഉടമസ്ഥരും ഡ്രൈവര്‍മാരും വേര്‍തിരിക്കപ്പെട്ട കംപാര്‍ട്ടുമെന്റുകളുള്ള ടാക്സികളും എത്രയും വേഗം www.covid19jagratha.kerala.nic.in എന്ന വെബ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് ജില്ലാ കളക്ടര്‍ ഡോ. നവജ്യോത് ഖോസ അറിയിച്ചു. നിലവില്‍ രജിസ്ട്രേഷനുള്ള വാഹനങ്ങള്‍ ഇതില്‍ നിലനിര്‍ത്തിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *