സമ്പൂര്‍ണ്ണ ലോക്ഡൗണ്‍ ഇല്ല; വാരാന്ത്യ സെമി ലോക്ഡൗണ്‍ തുടരും

തിരുവനന്തപുരം: സംസ്ഥാനത്ത് സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ വേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ചു ചേര്‍ത്ത് സര്‍വകക്ഷി യോഗത്തില്‍ തീരുമാനം. വാരാന്ത്യ സെമി ലോക്ക്ഡൗണ്‍ തുടരാനും തീരുമാനമായി.

ശനി, ഞ്ഞായര്‍ ദിവസങ്ങളില്‍ നിലവിലുളള കടുത്ത നിയന്ത്രണങ്ങള്‍ തുടരും. കടകള്‍ 7.30 വരെയേ പ്രവര്‍ത്തിക്കൂ. രാത്രികാല കര്‍ഫ്യൂ തുടരും.

നിലവിലുളള നിയന്ത്രണങ്ങള്‍ അതുപോലെ തുടര്‍ന്നശേഷം രോഗവ്യാപനം വീണ്ടും ഉയരുകയാണെങ്കില്‍ അപ്പോള്‍ കൂടുതല്‍ കര്‍ശനമായ നിയന്ത്രണങ്ങളിലേക്ക് പോകാമെന്നുമാണ് യോഗത്തിലുണ്ടായ തീരുമാനം. വോട്ടെണ്ണല്‍ ദിനമായ മേയ് രണ്ടിന് ആഹ്ളാദപ്രകടനങ്ങള്‍ ഒഴിവാക്കണമെന്ന അഭിപ്രായത്തോട് എല്ലാ രാഷ്ട്രീയ പാര്‍ട്ടി നേതാക്കന്മാരും അംഗീകരിച്ചു. വിവിധ പാര്‍ട്ടികള്‍ ഇക്കാര്യം അണികളോട് ആഹ്വാനം ചെയ്യാനും തീരുമാനിച്ചു

കോവിഡ് വ്യാപനം രൂക്ഷമായ സ്ഥലങ്ങളില്‍ കര്‍ശന നിയന്ത്രണങ്ങള്‍ തുടരാനാണ് തീരുമാനം. രോഗവ്യാപനം കൂടിയ ജില്ലകള്‍, താലൂക്കുകള്‍, പഞ്ചായത്തുകള്‍ എന്നിവയില്‍ കടുത്ത നിയന്ത്രണം വരും. ജില്ലാ ഭരണകൂടത്തിന് ഏതുതരത്തിലുളള നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന് തീരുമാനിക്കാം.

 

Leave a Reply

Your email address will not be published. Required fields are marked *