നിയന്ത്രണങ്ങള്‍ കാറ്റില്‍പറത്തി പാലക്കാട്ട് കുതിരയോട്ടം; പൊലീസ് കേസെടുത്തു

പാലക്കാട് : സംസ്ഥാനം ലോക്ഡൗണിന് സമാനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയ സാഹചര്യത്തില്‍ എല്ലാ നിയന്ത്രണങ്ങളും ലം​ഘിച്ച്‌ പാലക്കാട് കുതിരയോട്ടം. തത്തമംഗലം അങ്ങാടി വേലയോട് അനുബന്ധിച്ചാണ് കുതിരയോട്ടം നടന്നത്. 54 കുതിരകളാണ് അണിനിരന്നത്. സ്ഥലത്തെത്തിയ പോലീസ് കുതിരയോട്ടം നിര്‍ത്തിച്ചു.

ആള്‍ക്കൂട്ടം ഉണ്ടാകും വിധം ചടങ്ങ് സംഘടിപ്പിച്ചതിന് കണ്ടാലറിയാവുന്ന അഞ്ഞൂറിലധികം പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. രണ്ടു കൊല്ലത്തിലൊരിക്കല്‍ നടത്തുന്ന അങ്ങാടിവേലയുടെ ഭാഗമായി രാവിലെ ഏഴരമുതല്‍ എട്ടരവരെയായിരുന്നു കുതിരയോട്ടം.

ഉത്സവത്തിന് മതപരമായ ചടങ്ങുകള്‍ മാത്രം നടത്തുന്നതിനായി സംഘാടകര്‍ പോലീസിനോടും നഗരസഭയോടും അനുമതി തേടിയിരുന്നു. എന്നാല്‍ ചടങ്ങുകള്‍ക്ക് അനുമതി ലഭിച്ചതിന് പിന്നാലെ കുതിരയോട്ടം നടത്തുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *