മത്സ്യത്തൊഴിലാളി കടാശ്വാസ കമ്മിഷൻ സിറ്റിങ്

മത്സ്യത്തൊഴിലാളി കടാശ്വാസ കമ്മിഷൻ സിറ്റിങ് നടത്തി*
ജില്ലയിൽ മത്സ്യത്തൊഴിലാളി കടാശ്വാസത്തിനുള്ള അപേക്ഷകൾ പരിഗണിക്കാൻ ജസ്റ്റിസ് പി.എസ്. ഗോപിനാഥൻ അധ്യക്ഷനായ മത്സ്യത്തൊഴിലാളി കടാശ്വാസ കമ്മിഷൻ സിറ്റിങ് നടത്തി. 30 കടാശ്വാസ അപേക്ഷകളിൽ തീരുമാനമെടുത്തു. വിവിധ ധനകാര്യ സ്ഥാപനങ്ങളിൽനിന്നുള്ള പ്രതിനിധികൾ ഹാജരാകാത്തതിനാൽ 10 അപേക്ഷകൾ വീണ്ടും പരിഗണിക്കുന്നതിനു നോട്ടിസ് നൽകാൻ തീരുമാനിച്ചു. കോവിഡിന്റെ സാഹചര്യത്തിൽ വിഡിയോ കോൺഫറൻസിങ് വഴിയാണു കമ്മിഷൻ സിറ്റിങ് നടത്തിയത്. കമ്മിഷൻ അംഗങ്ങളായ കൂട്ടായി ബഷീർ, ടി.ജെ. ആഞ്ചലോസ്, വിവിധ ധനകാര്യ സ്ഥാപനങ്ങളിലെ പ്രതിനിധികൾ തുടങ്ങിയവരും പങ്കെടുത്തു.
*സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ ഫാർമസി(ഹോമിയോ) പ്രവേശനം*
തിരുവനന്തപുരം, കോഴിക്കോട് ഗവൺമെന്റ് ഹോമിയോ മെഡിക്കൽ കോളജുകളിൽ 2021 വർഷത്തെ സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ ഫാർമസി (ഹോമിയോപ്പതി) പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അംഗീകാരമുള്ള സ്ഥാപനങ്ങളിൽനിന്നു സംസ്ഥാന ബോർഡുകൾ നടത്തിവരുന്ന എസ്.എസ്.എൽ.സിയോ തത്തുല്ല്യ പരീക്ഷയോ മിനിമം 50% മാർക്കോടെ പാസായവർക്ക് അപേക്ഷിക്കാം. പ്രോസ്‌പെക്ടസ്സ് ംംം.ഹയരെലിൃേല.സലൃമഹമ.ഴീ്.ശി എന്ന വെബ്‌സൈറ്റിൽ ലഭിക്കും. ഏപ്രിൽ 26 മുതൽ മേയ് 15 വരെ കേരളത്തിലെ എല്ലാ ഫെഡറൽ ബാങ്ക് ശാഖകളിലും അപേക്ഷാ ഫീസ് സ്വീകരിക്കും. ഓൺലൈനായും അടയ്ക്കാം. ബാങ്കിൽ നിന്നും ലഭിക്കുന്ന ചെല്ലാൻ നമ്പറും, അപേക്ഷാ നമ്പരും, ഉപയോഗിച്ച് അപേക്ഷകർക്ക് മേയ് 17നു വൈകിട്ട് അഞ്ചു വരെ വ്യക്തിഗത വിവരങ്ങൾ ഓൺലൈൻ ആയി ംംം.ഹയരെലിൃേല.സലൃമഹമ.ഴീ്.ശി  എന്ന വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്യാം. പൊതുവിഭാഗത്തിന് 400ും പട്ടികജാതി/പട്ടികവർഗ വിഭാഗങ്ങൾക്ക് 200ഉം രൂപയാണ് അപേക്ഷാ ഫീസ്.  ഉയർന്ന പ്രായ പരിധി 33 വയസ്. സർവീസ് ക്വോട്ടയിലേ്ക്കുള്ള അപേക്ഷാർഥികൾക്ക് 48 വയസാണു പ്രായ പരിധി. കൂടുതൽ വിവരങ്ങൾക്ക് 0471 2560363, 2560364, എന്നീ നമ്പറുകളിൽ ബന്ധപ്പെടണമെന്നു ഡയറക്ടർ അറിയിച്ചു.
*ഹിയറിങ് മാറ്റി*
സംസ്ഥാന യുവജന കമ്മിഷൻ 26നു രാവിലെ 11 മുതൽ കമ്മിഷൻ ആസ്ഥാനത്ത് നടത്താനിരുന്ന ഹിയറിങ് കോവിഡിന്റെ സാഹചര്യത്തിൽ മാറ്റിവച്ചതായി സെക്രട്ടറി അറിയിച്ചു.
*ദർഘാസ് ക്ഷണിച്ചു*
കാട്ടാക്കട കോട്ടൂർ 68, 69, 70 നമ്പർ റേഷൻ കടകളിൽനിന്നു ഭക്ഷ്യ ധാന്യങ്ങൾ പൊടിയം, പോത്തോട്, മണ്ണാംകോണം, ആമല, ആയിരംകാൽ, അണകാൽ, കുന്നത്തേരി, വ്‌ളാവിള, പ്ലാത്ത്, എറുമ്പിയാട്, വാലിപ്പാറ, ചോനംപാറ എന്നിവിടങ്ങളിലെ ആദിവാസി ഊരുകളിൽ എത്തിക്കുന്നതിനു താത്പര്യമുള്ള വാഹന ഉടമകളിൽനിന്ന് (4ഃ4 ടൈപ്പ് പിക്ക് അപ്പ് വാൻ) ദർഘാസ് ക്ഷണിച്ചു. അവസാന തീയതി ഏപ്രിൽ 30ന് വൈകിട്ട്   മൂന്നു മണി. കൂടുതൽ വിവരങ്ങൾക്ക് 0471 2731240.

Leave a Reply

Your email address will not be published. Required fields are marked *