ഏറ്റുമുട്ടലില്‍ വീര ചരമമടഞ്ഞ സൈനികന്‍ ആന്റണി സെബാസ്റ്റ്യന്റെ ഭൗതികദേഹം സംസ്‌കരിച്ചു

കൊച്ചി: നിയന്ത്രണരേഖയില്‍ പാകിസ്ഥാന്‍ പട്ടാളത്തിന്റെ വെടി നിര്‍ത്തല്‍ കരാര്‍ ലംഘനത്തെ തുടര്‍ന്നുണ്ടായ ഏറ്റുമുട്ടലില്‍ വീര ചരമമടഞ്ഞ സൈനികന്‍ ആന്റണി സെബാസ്റ്റ്യന്റെ ഭൗതികദേഹം സംസ്‌കരിച്ചു .

ഇരിങ്ങാലക്കുട സിയോണ്‍ ഇമ്മാനുവെല്‍ എംപറര്‍ സെമിത്തേരിയിലാണ് സംസ്‌കാര ചടങ്ങുകള്‍ നടന്നത് . നേരത്തെ കൊച്ചി ഉദയംപേരൂരിലെ വീട്ടില്‍ പൊതു ദര്‍ശനത്തിനു വെച്ച ഭൗതിക ദേഹത്തില്‍ ജനപ്രതിനിധികള്‍ ഉള്‍പ്പെടെ നിരവധിപേര്‍ അന്തിമോപചാരമര്‍പ്പിച്ചു.  ഇരിങ്ങാലക്കുടയിലെ ശ്മശാനത്തിലെത്തിച്ച ലാന്‍സ് നായിക് ആന്റണി സെബാസ്റ്റ്യെന്റെ ഭൗതിക ദേഹത്തില്‍ തൃശൂര്‍ ജില്ലാ കളക്ടര്‍ ടി.വി അനുപമ ഉള്‍പ്പെടെയുള്ള നിരവധി പോലീസ് സൈനിക ഉദ്യോഗസ്ഥര്‍ അന്തിമോപചാരമര്‍പ്പിച്ചു.  ഇക്കഴിഞ്ഞ പന്ത്രണ്ടാം തിയതിയാണ് സൈനിക ഏറ്റു മുട്ടലില്‍ ലാന്‍സ് നായിക് ആന്റണി സെബാസ്റ്റ്യന്‍ വീരചരമമടഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *