ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞരെ അഭിനന്ദിച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി: ജിസാറ്റ്-29 ഉപഗ്രഹം വഹിച്ചുള്ള ജി.എസ്.എല്‍.വി. ത്രി-ഡി2 വിജയകരമായി വിക്ഷേപിച്ച ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞരെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.

‘ജിസാറ്റ്-29 ഉപഗ്രഹം വഹിച്ചുള്ള ജി.എസ്.എല്‍.വി. ത്രി-ഡി2 വിജയകരമായി വിക്ഷേപിച്ചതിനു ശാസ്ത്രജ്ഞര്‍ക്ക് എന്റെ ഹാര്‍ദമായ അഭിനന്ദനങ്ങള്‍. ഒരു ഇന്ത്യന്‍ വിക്ഷേപണ പേടകം ഏറ്റവും ഭാരമേറിയ ഉപഗ്രഹം ഭ്രമണപഥത്തില്‍ എത്തിച്ചുവെന്ന ഇരട്ട നേട്ടവും ഇതിലൂടെ ഉണ്ടായി. ഈ ഉപഗ്രഹം വഴി നമ്മുടെ രാജ്യത്തിന്റെ അതിര്‍ത്തികളിലുള്ള ഗ്രാമപ്രദേശങ്ങളില്‍ ഇന്റര്‍നെറ്റ് ലഭ്യമാക്കാന്‍ സാധിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *