കോവിഡിന്‍റെ രണ്ടാം തരംഗം നേരിടാന്‍ കേരളം സുസജ്ജം: മുഖ്യമന്ത്രി

തിരുവനന്തപുരം: കോവിഡിന്‍റെ രണ്ടാം തരംഗം നേരിടാന്‍ കൂടുതല്‍ സുസജ്ജമായ സജ്ജീകരണങ്ങളാണ്​ കേരളത്തില്‍ ഒരുക്കിയിരിക്കുന്നതെന്ന്​ മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്ത്​ ഓക്​സിജന്‍ ദൗര്‍ലഭ്യമില്ല. ഐ.സി.യു, വെന്‍റിലേറ്റര്‍ സൗകര്യങ്ങളും ആവശ്യത്തിനുണ്ടെന്നും പിണറായി വ്യക്​തമാക്കി.

ഇത്തവണ Crush the Curve എന്ന നയമാണ്​ സര്‍ക്കാര്‍ സ്വീകരിക്കുന്നത്​. കൂട്ടംചേര്‍ന്നുള്ള പരിപാടികള്‍ പരമാവധി ഒഴിവാക്കണം. നടത്തുന്നവ കോവിഡ്​ പ്രോ​ട്ടോകോള്‍ കര്‍ശനമായി പാലിച്ചാണ്​ നടത്തേണ്ടത്​. അടഞ്ഞ സ്ഥലങ്ങളില്‍ ആളുകള്‍ കൂട്ടം ചേരുന്നത്​ ഒഴിവാക്കണമെന്നും അദ്ദേഹം പറഞ്ഞു.

വാക്​സിന്‍ ദൗര്‍ലഭ്യമാണ്​ കേരളം നേരിടുന്ന പ്രതിസന്ധി. ഇത്​ കേന്ദ്രസര്‍ക്കാറിനെ അറിയിച്ചിട്ടുണ്ട്​. വാക്​സിന്‍ പാഴാക്കാതെ പരമാവധി പേര്‍ക്ക്​ നല്‍കാന്‍ സാധിച്ചിട്ടുണ്ട്​. കേന്ദ്രത്തിന്‍റെ പുതിയ വാക്​സിന്‍ നയം കേരളത്തിന്​ തിരിച്ചടിയാണെന്നും പിണറായി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *