ക്രിമിനല്‍ സ്വഭാവമുള്ള സഖാക്കളുണ്ടെന്ന് സമ്മതിച്ച്‌ സിപിഎം

ആലപ്പുഴ : ക്രിമിനല്‍ സ്വഭാവം കാണിക്കുന്ന സഖാക്കളെ തിരുത്തിയാണ് പാര്‍ട്ടി മുന്നോട്ടു പോകുന്നതെന്ന് ആലപ്പുഴ ജില്ലാ സെക്രട്ടറി ആര്‍ നാസര്‍. പാര്‍ട്ടിയില്‍ ക്രിമിനലിസമെന്ന ജി സുധാകരന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സുധാകരന് പ്രതികരിക്കേണ്ടി വന്നത് സംഭവിക്കാന്‍ പാടില്ലാത്തത് പാര്‍ട്ടിക്കുള്ളില്‍ സംഭവിച്ചതു കൊണ്ടാണെന്നും ആര്‍ നാസര്‍ പറഞ്ഞു.

സി പി എം സംഘടനാ കീഴ്വഴക്കങ്ങള്‍ മറികടന്നായിരുന്നു തനിക്കെതിരെ ഒരു വിഭാഗം വ്യക്തിഹത്യ നടത്തുന്നുവെന്നും പൊളിറ്റിക്കല്‍ ക്രിമിനലുകളെ പോലെ പെരുമാറുന്നു എന്നുമുള്ള ജി സുധാകരന്റെ പ്രതികരണം. വാര്‍ത്താ സമ്മേളനം വിളിച്ച്‌ ചേര്‍ത്തായിരുന്നു ഈ ആരോപണം. സുധാകരന്‍ ഉന്നയിച്ച ഗുരുതരമായ ആരോപണങ്ങള്‍ ശരിവെക്കുകയാണ് സിപിഎം ജില്ലാ സെക്രട്ടറി. പാര്‍ട്ടിക്കുള്ളിലെ ക്രിമിനല്‍ വത്കരണം അനുവദിക്കാനാവില്ലെന്നും തിരുത്തല്‍ നടപടികള്‍ ആരംഭിച്ചുവെന്നും ആര്‍ നാസര്‍ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *