യുവജനങ്ങള്‍ സന്നദ്ധ പ്രവര്‍ത്തനത്തിനിറങ്ങാനാവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ

തിരുവനന്തപുരം: കോവിഡിന്‍റെ രണ്ടാം തരംഗം രാജ്യ വ്യാപകമായി പടരുന്ന പശ്ചാത്തലത്തില്‍ എല്ലാ യുവജനങ്ങളും സന്നദ്ധ പ്രവർത്തനത്തിനിറങ്ങണമെന്നാവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ.

കേരളത്തിലും കോവിഡ് വ്യാപമാകുന്ന സാഹചര്യമാണ് നിലവിലുള്ളത്. കോവിഡ് പ്രതിരോധത്തിൽ മാതൃകയായ കേരളത്തിന് ഇനിയും ശക്തമായ രീതിയിൽ പ്രതിരോധ പ്രവർത്തനങ്ങൾ നടപ്പാക്കേണ്ടതുണ്ട്. രോഗികളുടെ എണ്ണം കൂടാനുള്ള സാധ്യത മുന്നിൽ കണ്ട് ആശുപത്രി സംവിധാനങ്ങൾ സർക്കാർ ശക്തിപ്പെടുത്തുകയാണ്. ഈ സാഹചര്യത്തിൽ എല്ലാ യുവജനങ്ങളും സന്നദ്ധ പ്രവർത്തനങ്ങൾക്ക് രംഗത്തിറങ്ങണം. ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.

മാസ്ക് ധരിക്കുക, കൈ കഴുകുക, സാമൂഹ്യ അകലം പാലിക്കുക തുടങ്ങി പ്രതിരോധത്തിന്‍റെ അടിസ്ഥാന പാഠങ്ങൾ എല്ലാവരും പാലിക്കേണ്ടതുണ്ട്. രാജ്യമെമ്പാടും കോവിഡ് നിയന്ത്രണാതീതമായി പടരുമ്പോഴും കേരളം തീർക്കുന്ന പ്രതിരോധത്തിന് ശക്തി പകരാൻ ജനങ്ങളുടെയാകെ സഹായ സഹകരണങ്ങളും ആവശ്യമാണ്. എല്ലാ സന്നദ്ധ പ്രവർത്തനങ്ങളും കൂടുതൽ ശക്തമായ രീതിയിൽ മുന്നോട്ട് കൊണ്ടുപോകേണ്ടതുണ്ട്.

മഹാമാരിയെ ചെറുത്തുതോൽപ്പിക്കാനുള്ള ഈ പോരാട്ടത്തിന് ശക്തിപകരാൻ എല്ലാ ഡി.വൈ.എഫ്.ഐ പ്രവർത്തകരും, യുവജനങ്ങളാകെയും സന്നദ്ധ പ്രവർത്തന രംഗത്ത് വ്യാപൃതരാകണമെന്ന് ആവശ്യപ്പെടുന്നു. ഡി.വൈ.എഫ്.ഐ പ്രസ്താവനയിലൂടെ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *