തുടര്‍ച്ചയായ മൂന്നാം ദിവസവും കോവിഡ്‌ രോഗികള്‍ രണ്ട് ലക്ഷം കവിഞ്ഞു

ന്യൂഡല്‍ഹി: രാജ്യത്തെ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം തുടര്‍ച്ചയായ മൂന്നാം ദിനവും രണ്ട് ലക്ഷം കവിഞ്ഞു. 2,34,692 പേര്‍ക്കാണ് 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ചത്. ഇതോടെ രാജ്യത്താകമാനം നിലവില്‍ ചികിത്സയിലുള്ള രോഗികളുടെ എണ്ണം 16,79,740 ആയി.

24 മണിക്കൂറിനിടെ കോവിഡ് മൂലം 1,341 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു. 1,23,354 പേര്‍ രോഗമുക്തരാകുകയും ചെയ്തിട്ടുണ്ട്.

ഇതോടെ, രോഗമുക്തി നേടിയവരുടെ എണ്ണം 1,26,71,220 ആയി. മരണ സംഖ്യ 1,75,649 ആയും ഉയര്‍ന്നു. 1,45,26,609 പേര്‍ക്കാണ് രാജ്യത്ത് ഇതുവരെ കോവിഡ് ബാധിച്ചത്.

11,99,37,641 പേര്‍ക്ക് ഇതുവരെ വാക്സിന്‍ നല്‍കിയതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *