സര്‍ക്കാര്‍ അറിയിപ്പുകള്‍..

സ്‌കോൾ കേരള ഡി.സി.എ കോഴ്‌സ് പ്രായോഗിക പരീക്ഷ മാറ്റി
സ്‌കോൾ കേരള നടത്തുന്ന ഡി.സി.എ കോഴ്‌സ് അഞ്ചാം ബാച്ചിന്റെ പ്രായോഗിക പരീക്ഷ മെയ് 24 മുതൽ 28 വരെ മാറ്റി. പരീക്ഷാ വിജ്ഞാപന പ്രകാരം തിയറി പരീക്ഷ മുൻ നിശ്ചയിച്ച തിയതികളിൽ നടത്തുമെന്ന് എക്‌സിക്യൂട്ടീവ് ഡയറക്ടർ അറിയിച്ചു.

ജാഗ്രതാ നിർദ്ദേശം
ഐ.എൻ.എസ് ദ്രോണാചാര്യ കപ്പലിൽ നിന്നും ഏപ്രിൽ 19, 23, 26, 30 മെയ് 3, 7, 10, 14, 17, 21, 24, 28, 31 ജൂൺ 4, 7, 11, 14, 18, 21, 25, 28 തിയതികളിൽ പരീക്ഷണ വെടിവെയ്പ്പ് നടക്കുന്നതിനാൽ കടലിൽ മീൻ പിടിക്കാൻ പോകുന്ന മത്സ്യതൊഴിലാളികൾ ജാഗ്രത പാലിക്കണമെന്ന് നാവികസേന അധികൃതർ അറിയിച്ചു.

പാർലമെന്ററി പ്രാക്ടീസ് കോഴ്‌സ്: സമ്പർക്ക ക്ലാസുകൾ റദ്ദാക്കി
കേരള ലെജിസ്ലേറ്റീവ് അസംബ്ലീസ് മീഡിയ ആൻഡ് പാർലമെന്ററി സ്റ്റഡി സെന്റർ നടത്തുന്ന സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ പാർലമെന്ററി പ്രാക്ടീസ് ആൻഡ് പ്രൊസീജ്യറിന്റെ ഏപ്രിൽ 17, 18 തിയതികളിൽ കോഴിക്കോടും 24, 25 തിയതികളിൽ എറണാകുളത്തും നടത്താൻ നിശ്ചയിച്ചിരുന്ന രണ്ടാം ഘട്ട സമ്പർക്ക ക്ലാസുകൾ കോവിഡ് രോഗ വ്യാപനത്തെ തുടർന്ന് റദ്ദാക്കി. ക്ലാസുകൾ ഓൺലൈൻ സംവിധാനത്തിൽ നടത്തുന്നതിന്റെ തിയതിയും സമയവും പിന്നീട് അറിയിക്കും.

എസ്.എസ്.എൽ.സി/റ്റി.എച്ച്.എസ്.എൽ.സി പരീക്ഷാ മൂല്യനിർണയം: അധ്യാപകർക്ക് അപേക്ഷിക്കാം
2021 എസ്.എസ്.എൽ.സി/റ്റി.എച്ച്.എസ്.എൽ.സി പരീക്ഷയുടെ ഉത്തരപേപ്പറുകളുടെ മൂല്യനിർണ്ണയം നടത്തുന്നതിന് അധ്യാപകരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എൽ.സി പരീക്ഷ മൂല്യനിർണ്ണയത്തിന് എച്ച്.എസ്.റ്റിമാർക്ക് ഏപ്രിൽ 24വരെ അപേക്ഷിക്കാം. പ്രഥമാദ്ധ്യാപകർ  iExaMS പോർട്ടലിൽ HM Login  വഴി അപേക്ഷകളുടെ വിവരങ്ങൾ പരിശോധിച്ച് 22ന്  Confirm ചെയ്യണം. സ്‌കൂളുകളിലെ യോഗ്യരായ എല്ലാ അദ്ധ്യാപകരും അപേക്ഷ നൽകിയെന്ന് പ്രഥമാദ്ധ്യാപകൻ ഉറപ്പുവരുത്തണം. റ്റി.എച്ച്.എസ്.എൽ.സി പരീക്ഷ മൂല്യനിർണ്ണയത്തിന് ടെക്‌നിക്കൽ ഹൈസ്‌കൂൾ അദ്ധ്യാപകർക്ക് 21 വരെ അപേക്ഷിക്കാം. പ്രഥമാദ്ധ്യാപകർ  iExaMS  പോർട്ടലിൽ  SUPDT/PRINCIPAL Login വഴി അപേക്ഷകൾ പരിശോധിച്ച് 22ന്  Confirm ചെയ്യണം. വിശദവിവരങ്ങൾക്ക്: www.keralapareekshabhavan.in.

പ്രമേഹ രോഗികളിലെ വിവിധ രോഗങ്ങൾക്ക് സൗജന്യ ചികിത്സ
തിരുവനന്തപുരം സർക്കാർ ആയുർവേദ കോളേജിലെ രസശാസ്ത്രഭൈഷജ്യ കൽപ്പന വിഭാഗം ഡിപ്പാർട്ട്‌മെന്റ് ഒ.പി.നം 1 ൽ (റിസർച്ച് വിഭാഗം) ചൊവ്വ, വെള്ളി ദിവസങ്ങളിൽ രാവിലെ എട്ട് മുതൽ 12.30 വരെ പ്രമേഹ രോഗികളിൽ കാണപ്പെടുന്ന കൈകാൽ പെരുപ്പ്, മരവിപ്പ്, പുകച്ചിൽ, വേദന എന്നിവയ്ക്ക് ഗവേഷണ അടിസ്ഥാനത്തിൽ സൗജന്യ ചികിത്സ ലഭിക്കും. ഫോൺ: 9400513949.

കഥാപ്രസംഗ കോഴ്സ്: പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു
2020 ഡിസംബറിൽ നടന്ന കഥാപ്രസംഗം സർട്ടിഫിക്കറ്റ് പരീക്ഷയുടെ ഫലം  keralapareekshabhavan.in ൽ പ്രസിദ്ധീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *