കോവിഡ് സ്‌പെഷ്യല്‍ ഡ്രൈവ്; ആദ്യ ദിനം നടത്തിയത് 14,087 പരിശോധന

ഊര്‍ജിത കോവിഡ് പരിശോധനയുടെ ഭാഗമായി ഇന്നലെ(16 ഏപ്രില്‍) ജില്ലയില്‍ നടത്തിയത് 14,087 കോവിഡ് പരിശോധനകള്‍. 10,861 ആര്‍.റ്റി.പി.സി.ആര്‍ പരിശോധനകളും 3,028 റാപ്പിഡ് ആന്റിജന്‍ പരിശോധനകളും 198 മറ്റു പരിശോധനകളും ഇതില്‍ ഉള്‍പ്പെടുന്നു. സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ സജ്ജീകരിച്ച പരിശോധനാ കേന്ദ്രങ്ങളില്‍ 8,130 പേരുടെ പരിശോധന നടത്തി. മൊബൈല്‍ ലാബുവഴി 1,532 പേരുടെയും സ്വകാര്യ ലാബുകള്‍ വഴി 4,425 പേരുടെ പരിശോധനയും ഇന്നലെ(16 ഏപ്രില്‍) നടത്തി. സംസ്ഥാനതലത്തില്‍ നടക്കുന്ന സ്പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായാണ് ജില്ലയിലും വ്യാപക പരിശോധന നടക്കുന്നത്. ഇന്നലെയും ഇന്നുമായി ജില്ലയില്‍ 22,600 പേര്‍ക്കു പരിശോധന നടത്തുകയാണു ലക്ഷ്യം.
തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തവര്‍, കോവിഡ് മുന്നണി പ്രവര്‍ത്തകര്‍, കോവിഡ് വ്യാപനം വേഗത്തില്‍ നടക്കുന്ന പ്രദേശങ്ങളിലുള്ളവര്‍, പൊതുഗതാഗത മേഖലയിലുള്ളവര്‍, ഹോസ്പിറ്റാലിറ്റി, ടൂറിസം മേഖലയിലുള്ളവര്‍, ഹോട്ടലുകള്‍, കടകള്‍, മാര്‍ക്കറ്റുകള്‍, സേവന കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ ജോലി ചെയ്യുന്നവര്‍, ഡെലിവറി എക്സിക്യൂട്ടിവുകള്‍ തുടങ്ങിയവരെ പ്രത്യേകമായി കണ്ടെത്തിയാണ് പരിശോധന നടത്തുന്നത്. ഉയര്‍ന്ന തോതില്‍ വ്യാപനം നടക്കുന്ന പ്രദേശങ്ങളിലും മാര്‍ക്കറ്റുകളിലും മൊബൈല്‍ ആര്‍.ടി.പി.സി.ആര്‍. ടെസ്റ്റിങ് യൂണിറ്റുകള്‍ ഉപയോഗപ്പെടുത്തും.

Leave a Reply

Your email address will not be published. Required fields are marked *