കേരളത്തില്‍ സംഘടനാ തെരഞ്ഞെടുപ്പ് അനിവാര്യമാണെന്ന് കെ മുരളീധരന്‍ 

തിരുവനന്തപുരം: കേരളത്തില്‍ സംഘടനാ തെരഞ്ഞെടുപ്പ് അനിവാര്യമാണെന്ന് കെ മുരളീധരന്‍ എം.പി.

തെരഞ്ഞെടുപ്പിന്‍റെ പേരില്‍ സംഘടനാ തെരഞ്ഞെടുപ്പ് മാറ്റില്ലെന്ന് രാഹുല്‍ ഗാന്ധി ഉറപ്പ് നല്‍കിയിട്ടുണ്ട്. കേരളത്തില്‍ ബൂത്ത് തലം മുതല്‍ തെരഞ്ഞെടുപ്പ് നടത്തി തെരഞ്ഞെടുപ്പെട്ട അധ്യക്ഷനാണ് ഇനി വരേണ്ടതെന്നും കെ. മുരളീധരന്‍ പറഞ്ഞു.

പോസ്റ്റര്‍ വില്‍ക്കുന്നതും പുഴയില്‍ ഒഴുക്കുന്നതും വട്ടിയൂര്‍ക്കാവിലെ സ്ഥിരംപരിപാടിയാണെന്നും തന്‍റെ പോസ്റ്റര്‍ കരമനയാറ്റില്‍ ഒഴുക്കിയിട്ടുണ്ടെന്നും കെ. മുരളീധരന്‍   പറഞ്ഞു.

ആക്രിക്കടയില്‍ പോസ്റ്റര്‍ കൊടുത്തത് കൊണ്ടാണ് ഇപ്പോള്‍ കണ്ടുപിടിച്ചത്. അവിടെ ചില സ്ഥിരം കുറ്റികളുണ്ടെന്നും കെ. മുരളീധരന്‍ വ്യക്തമാക്കി. പ്രവര്‍ത്തിക്കാത്ത നേതാക്കളും പ്രവര്‍ത്തകരും കോണ്‍ഗ്രസിന് ബാധ്യതയാണെന്നും മുരളീധരന്‍ ചൂണ്ടിക്കാട്ടി.

 

Leave a Reply

Your email address will not be published. Required fields are marked *