കെ എം ഷാജി എം എല്‍ എയെ വിജിലന്‍സ് ചോദ്യംചെയ്യുന്നു

കോഴിക്കോട്: അനധികൃത സ്വത്ത് സമ്ബാദന കേസില്‍ ചോദ്യം ചെയ്യലിനായി കെ എം ഷാജി എം എല്‍ എ വിജിലന്‍സിന് മുന്നില്‍ ഹാജരായി. രാവിലെ പത്ത് മണിയോടെ തൊണ്ടയാടുള്ള വിജിലന്‍സ് ഓഫീസിലാണ് അദ്ദേഹം എത്തിയത്. ചോദ്യംചെയ്യലിന് ഹാജരാവണമെന്ന് കഴിഞ്ഞദിവസം ഷാജിക്ക് വിജിലന്‍സ് നോട്ടീസ് നല്‍കിയിരുന്നു.

രണ്ട്ദിവസം മുമ്ബ് ഷാജിയുടെ അഴീക്കോട്ടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ 47,35,500 രൂപ പിടിച്ചെടുത്തിരുന്നു. ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് കോഴിക്കോട് വിജിലന്‍സ് പ്രത്യേക കോടതിയില്‍ അന്വേഷണസംഘം സമര്‍പ്പിച്ചു. ഇതിനെത്തുടര്‍ന്നാണ് ചോദ്യം ചെയ്യലിന് ഹാജരാവാന്‍ ഷാജിയോട് ആവശ്യപ്പെട്ടത്. ഷാജിയുടെ വീട്ടില്‍ നിന്ന് പിടിച്ചെടുത്ത ഭൂമിയിടപാടും സാമ്ബത്തിക ഇടപാടും സംബന്ധിച്ച 77 രേഖകള്‍ അടുത്ത ദിവസം തന്നെ കോടതിയില്‍ സമര്‍പ്പിക്കും. വീട്ടില്‍ നിന്ന് പിടിച്ചെടുത്ത 500 ഗ്രാം സ്വര്‍ണവും വിദേശകറന്‍സികളും ഷാജിക്ക് തിരികെ നല്‍കിയിരുന്നു. അനധികൃത സമ്ബാദ്യമാണെന്ന് പറയാന്‍ മാത്രമുള്ള അളവില്ലാത്തതിനാലായിരുന്നു ഇത്. 2011 മുതല്‍ 2020 വരെയുള്ള ഇടപാടുകളും വിദേശയാത്രകളും വിജിലന്‍സ് പരിശോധിക്കുന്നുണ്ട്.

എന്നാല്‍, പിടിച്ചെടുത്ത പണത്തിന് രേഖകള്‍ ഉണ്ടെന്നാണ് ഷാജി അവകാശപ്പെടുന്നത്. തന്നെ മുഖ്യമന്ത്രി മനപൂര്‍വം കുടുക്കാന്‍ ശ്രമിക്കുന്നുവെന്നും ഷാജി ആരോപിച്ചിരുന്നു. 1.47 കോടിയുടെ അനധികൃത സ്വത്തുസമ്ബാദിച്ചതായി വിജിലന്‍സ് കോടതി കേസ് രജിസ്റ്റര്‍ ചെയ്തതിനു പിന്നാലെയാണ് കോഴിക്കോട് മാലൂര്‍ക്കുന്നിലെയും കണ്ണൂര്‍ അഴീക്കോട്ടെയും വീടുകളില്‍ വിജിലന്‍സ് റെയ്ഡ് നടത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *