അഭിമന്യു വധം: പ്രധാന പ്രതി പൊലീസിനുമുന്നില്‍ കീഴടങ്ങി

ആലപ്പുഴ: ​വ​ള്ളി​കു​ന്നം​ ​പ​ട​യ​ണി​വ​ട്ടം​ ​ദേ​വീ​ക്ഷേ​ത്ര​ത്തി​ല്‍ ​ ​ഉ​ത്സ​വ​ത്തി​നി​ടെ​യു​ണ്ടാ​യ​ ​സം​ഘ​ട്ട​ന​ത്തി​ല്‍​ 15​ ​വ​യ​സു​കാ​രന്‍ അഭിമന്യുവിനെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രധാനപ്രതിയെന്നു കരുതുന്ന ആര്‍ എസ് എസ് പ്രവര്‍ത്തകന്‍ പൊലീസിന് മുന്നില്‍ കീഴടങ്ങി.

സജയ് ദത്ത് പാലാരിവട്ടം പോലീസ് സ്റ്റേഷനിലാണ് കീഴടങ്ങിയത്. താന്‍ അഭിമന്യൂ കൊലക്കേസിലെ പ്രതിയാണെന്ന് പറഞ്ഞ് രാവിലെയാണ് സജയ് പോലീസിന് മുമ്ബാകെ കീഴടങ്ങിയത്. ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. സജയ് ദത്തിനെ ചോദ്യം ചെയ്യല്‍ ഉടന്‍ ആരംഭിക്കുമെന്ന് പോലീസ് അറിയിച്ചു.

കേസില്‍ സജയ് ദത്തിനെകൂടാതെ മറ്റ് നാല് പ്രതികള്‍കൂടിയുണ്ടെന്നാണ് പോലീസ് പറയുന്നത്. ഇവരെ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവരേയും ഉടന്‍ കസ്റ്റഡിയിലെടുക്കുമെന്ന് പോലീസ് പറഞ്ഞു.

​ ​വള്ളിക്കുന്നം സ്വദേശി സജയ് ദത്ത് എന്ന ഇരുപത്തൊന്നുകാരനാണ് ഇന്നുരാവിലെ പാലാരിവട്ടം സ്റ്റേഷനില്‍ കീടങ്ങിയത്. ഇന്നലെ ഇയാളുടെ അച്ഛനെയും സഹോദരനെയും ചോദ്യം ചെയ്യാന്‍ വള്ളിക്കുന്നം പൊലീസ് കസ്റ്റഡിയിലെടുത്തിയിരുന്നു. അഭിമന്യുവിനെ കുത്തിയത് സജയ് ദത്താണെന്നാണ് പൊലീസ് നല്‍കുന്ന സൂചന.

Leave a Reply

Your email address will not be published. Required fields are marked *