കന്യാസ്ത്രീയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കൊല്ലം:കുരീപ്പുഴ പയസ് വര്‍കേഴ്സ് ഓഫ് സെന്‍്റ് ജോസഫ് കോണ്‍വെന്റില്‍ കന്യാസ്ത്രീയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പാവുമ്ബ സ്വദേശിനി മേബിള്‍ ജോസഫാണ് മരിച്ചത്. മുറിയില്‍ നിന്നും ഇവരുടേതെന്ന് കരുതുന്ന ആത്മഹത്യാ കുറിപ്പും കണ്ടെത്തിയിട്ടുണ്ട്.

ശാരീരിക ബുദ്ധിമുട്ട് സഹിക്കാന്‍ കഴിയാത്തതിനാലാണ് ജീവനൊടുക്കുന്നതെന്നും തന്റെ മൃതദേഹം കിണറില്‍ ഉണ്ടാകുമെന്നും ആത്മഹത്യാകുറിപ്പില്‍ പറയുന്നു.

രാവിലെ പ്രാര്‍ഥനയ്ക്ക് സിസ്റ്റര്‍ മേബിള്‍ എത്താത്തതിനെതുടര്‍ന്നുള്ള അന്വേഷണത്തിലാണ് കത്ത് ലഭിച്ചതും കിണറ്റില്‍ മൃതദേഹം കണ്ടെത്തിയതെന്നും കോണ്‍വെന്റിലുള്ളവര്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *